എം എം സി ആശുപത്രി ജീവനക്കാരെ അനുമോദിച്ചു.
1 min read

മയ്യിൽ:കൊയ്യം മർകസ് ബസ്സപകടത്തിൽ പരുക്കേറ്റ് മയ്യിൽ എംഎംസി എമർജൻസി വിഭാഗത്തിൽ എത്തിക്കപ്പെട്ട
വിദ്യാർത്ഥികളെ മാതൃകാ പരമായി പരിചരിക്കുകയും തീവ്ര പരിചരണം നടത്തുകയും ചെയ്ത ഡോക്ടേർസ്, നഴ്സുമാർ മറ്റു ആശുപത്രി ജീവനക്കാർ,ആമ്പുലൻസ് ഡ്രൈവർമാർ എന്നിവരെ എംഎംസി മാനേജ്മെന്റും ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ അനുമോദിച്ചു.
കഴിഞ്ഞ 12 ന് രാത്രി ഏഴരയോടെയാണ് മർകസ് വിദ്യാർത്ഥികൾ സഞ്ചരിച്ച ബസ് അപകടത്തിൽ പെട്ടത്.ഉടനെ തന്നെ പരുക്കേറ്റവരെ അത് വഴി വന്ന സ്വകാര്യ ബസ്സിൽ കയറ്റി മയ്യിൽ എംഎംസി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. സാരമായി പരിക്കേറ്റവരെ പ്രഥമ ശുശ്രൂഷ നൽകി കണ്ണൂർ എകെജി ആശുപത്രിയിലേക്കും മറ്റും മാറ്റിയിരുന്നു.
രാത്രിയിൽ സംഭവിച്ച അപകടത്തിൽ ഒട്ടും താമസമില്ലാതെ എല്ലാവർക്കും അവശ്യ ചികിത്സ നൽകുകയും അത്യാഹിതം ഉള്ളവരെ സമയബന്ധിതമായി തുടർചികിത്സ ഉറപ്പാക്കി പൂർണമായും എല്ലാവിധ സഹായവും ചെയ്തു കൊടുത്ത എംഎംസി ഹോസ്പിറ്റലിലെ മുഴുവൻ ഡോക്ടർ, നേഴ്സ്, ഫർമസി, ലാബ് റിസപ്ഷൻ, അറ്റെൻഡർ, സെക്യൂരിറ്റി, ആംബുലൻസ് ഡ്രൈവർമാർ, പൊതുപ്രവർത്തകർ തുടങ്ങിയവരെയാണ് ചടങ്ങിൽ അനുമോദിച്ചത്.ചടങ്ങിൽ
എംഎംസി മെഡിക്കൽ ഡയറക്ടർ ഡോ.ജിയോഫ് നിഹാൽ അധ്യക്ഷത വഹിച്ചു.
കുറ്റ്യാട്ടൂർ പഞ്ചായത്തംഗം യുസുഫ് പാലക്കിൽ ഉദ്ഘാടനം ചെയ്തു.നഴ്സുമാർക്കുള്ള ഉപഹാരം മയ്യിൽ പഞ്ചായത്തംഗം ബിജു സമ്മാനിച്ചു.
ഡോ.ജെറാട് സാവിയോ,ഡോ. അനസ്, ഡോ.പ്രണവ്, മർകസ് സെക്രട്ടറി ഹാഫിള് അബ്ദുൽ ഖാദർ സഖാഫി, മർകസ് മീഡിയ ഡയരക്റ്റർ മുഹമ്മദ് റഫീഖ് നിസാമി,ആംബുലൻസ് ഡ്രൈവർമാരായ അബൂബക്കർ, നാസർ സംസാരിച്ചു.
എംഎംസി ജനറൽ മാനേജർ ഡോ.സയിദ് സ്വാഗതവും മാനേജർ സജീർ നന്ദിയും പറഞ്ഞു.
