മോക്ഡ്രില്ലും ബോധവത്കരണ ക്ലാസും നടത്തി

1 min read
SHARE

ഇരിക്കൂർ:- ചേടിച്ചേരി ദേശമിത്രം യു.പി. സ്കൂളിൽ
സ്കൂൾ സുരക്ഷയുമായി ബന്ധപ്പെട്ട് മട്ടന്നൂർ ഫയർ സ്റ്റേഷനിലെ ഉദ്യേഗസ്ഥരുടെ നേതൃത്വത്തിൽ മോക് ഡ്രില്ലും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. സ്കൂളിൽ ഉണ്ടാകുന്ന അപകടങ്ങളിൽ നിന്ന് സ്വയം രക്ഷപ്പെടാനും, മറ്റുള്ളവരെ രക്ഷപ്പെടുത്താനുമുള്ള പരിശീലനം കുട്ടികൾക്കും, അധ്യാപകർക്കും ഈ മോക്ഡ്രില്ലിലൂടെ ലഭിച്ചു. എട്ട് ടീമുകളായി തിരിഞ്ഞു കൊണ്ട്, പ്രത്യേകം ചുമതലകൾ നൽകിയുള്ളപ്രവർത്തനാധിഷ്ഠിതബോധവത്ക്കരണ ക്ലാസ് എല്ലാവർക്കും വേറിട്ട അനുഭവമായി.മട്ടന്നൂർ ഫയർഫോഴ്സ് ഓഫീസിലെ സീനിയർ ഫയർ ആൻ്റ് ആൻ്റ് റസ്ക്യൂ ഓഫീസർ (മെക്കാനിക്) ഷമിത്ത്.എൻ.പി, ഫയർ ആൻ്റ് റസ്ക്യു ഓഫീസർമാരായ ഷിജിൻ.എം.കെ, ശ്രീനാഥ്.സി.വി എന്നിവർ
നേതൃത്വം നൽകിഇരിക്കൂർ പോലീസ് സ്റ്റേഷനിലെ എസ്.ഐ.അബ്ദുൾ റഹീം, സീനിയർ പോലീസ് ഓഫീസർ ഷിഹാബുദ്ദീൻ.എം.പി എന്നിവരുടെ സാനിധ്യത്തിൽ നടത്തിയ മോക് ഡ്രില്ലിൽ ആംബുലൻസ് അടക്കമുള്ള എല്ലാ സുരക്ഷാ സൗകര്യങ്ങളും ഒരുക്കിയിരുന്നു.എല്ലാവിദ്യാലയങ്ങളിലും സുരക്ഷ ഉറപ്പുവരുത്തുക എന്ന കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നിർദ്ദേശപ്രകാരം നടത്തിയ പരിപാടിയിൽ എല്ലാ വിദ്യാർത്ഥികളും അധ്യാപക, അനധ്യാപക, പി .ടി.എ അംഗങ്ങളും പങ്കാളികളായി.തീപ്പിടുത്തം, ജലാശയ അപകടങ്ങൾ, ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയാൽ ചെയ്യേണ്ട പ്രഥമ ശുശ്രൂഷകൾ തുടങ്ങി ഓരോ വിഷയത്തിലും പ്രത്യേകം പ്രത്യേകം ക്ലാസുകൾ നൽകി. ഫയർ എക്സ്റ്റിംഗ്വി ഷർ ഉപയോഗിച്ച് തീ കെടുത്താനുള്ള ട്രെയിനിംങ്ങും കൂടി ചേർന്നപ്പോൾ മോക് ഡ്രിൽ കുട്ടികൾക്ക് അവിസ്മരണീയമായ അനുഭവമായി മാറി.ഹെഡ്മിസ്ട്രസ് ഒ.സി.ബേബിലത, PTA പ്രസിഡണ്ട് സുനോജ് പ്രപഞ്ചം, സ്റ്റാഫ് സെക്രട്ടറി സി.എം.ഉഷ ,MPTA പ്രസിഡണ്ട് അർസീന.കെ.പി, സ്കൂൾ ലീഡർ ശ്രാവൺ കൃഷ്ണ എന്നിവർ സംസാരിച്ചു. സ്കൂൾ സുരക്ഷ കൺവീനർ കെ.വി.മേജർ നന്ദി പറഞ്ഞു.