രാഹുൽ അമേഠിയിൽ നിന്ന് ഒളിച്ചോടി; കോൺഗ്രസിന്റെ രാജകുമാരൻ വയനട്ടിൽ തോൽക്കും’; പ്രധാനമന്ത്രി

1 min read
SHARE

രാഹുൽ ഗാന്ധിയെ വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസിന്റെ രാജകുമാരൻ വയനാട്ടിൽ തോൽക്കുമെന്ന് പ്രധാനമന്ത്രി മോദി. രാഹുൽ അമേഠിയിൽ നിന്ന് ഒളിച്ചോടി. വോട്ടെടുപ്പ് കഴിഞ്ഞാൽ വയനാട് വിട്ട് ഓടേണ്ടി വരുമെന്ന് മോദി പരിഹസിച്ചു. തെരഞ്ഞെടുപ്പിന് ശേഷം ഇന്ത്യാ സഖ്യം പരാജയപ്പെടുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.വയനാട്ടിലെ വോട്ടെടുപ്പ് കഴിയാനാണ് കാത്തിരിക്കുന്നത്. ഏപ്രിൽ 26ന് ശേഷം ഇത് സംബന്ധിച്ച പ്രഖ്യാപനം വരുമെന്ന് മോദി പറഞ്ഞു. ഇ.ഡിയും സി.ബി.ഐയും രാഷ്ട്രീയ പ്രേരിതമായി പ്രവർത്തിക്കുന്നുവെന്ന് ആരോപണത്തിലും പ്രധാനമന്ത്രി മറുപടി പറഞ്ഞു. അഴിമതി തുടച്ചുനീക്കാൻ അന്വേഷണ ഏജൻസികളെ സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിക്കേണ്ടതുണ്ടെന്ന് മോദി പറഞ്ഞു.