August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
August 24, 2026

ആര്‍എസ്എസ് അവരുടെ അജണ്ട നടപ്പാക്കുന്നു, കലാപങ്ങളും കൂട്ടക്കൊലകളും നേരത്തെ ആസൂത്രണം ചെയ്തത്; ഗുജറാത്ത്, മണിപ്പൂര്‍ വംശഹത്യകള്‍ ഉദാഹരണമെന്ന് മുഖ്യമന്ത്രി

SHARE

2019 ല്‍ മോദി ഭരണ തുടര്‍ച്ച നേടിയപ്പോള്‍ ആര്‍എസ്എസ് ഹിന്ദത്വ അജണ്ട നടപ്പിലാക്കി തുടങ്ങിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അങ്ങനെയാണ് പൗരത്വ നിയമ ഭേദഗതി പാസാക്കിയതെന്നും ബിജെപിക്ക് ഹിന്ദുത്വ അജണ്ടയാളുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. കലാപങ്ങളും കൂട്ടക്കൊലകളും നേരത്തെ ആസൂത്രണം ചെയ്തതതാണ്. ഗുജറാത്ത്, മണിപ്പൂര്‍ വംശഹത്യകള്‍ ഉദാഹരണമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

 

പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെയും  മുഖ്യമന്ത്രി പിണറായി വിജയന്‍ വിമര്‍ശനമുന്നയിച്ചു. അടുത്ത കാലത്തായി  പ്രതിപക്ഷ നേതാവ് പറയുന്ന കാര്യങ്ങള്‍ വസ്തുതാ വിരുദ്ധമാണെന്നും തരംതാണനിലയിലുള്ളതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതെല്ലാം തന്നെ കേരളത്തിന് ബോധ്യമായി വരികയാണെന്നും പൗരത്വ ഭേദഗതിയില്‍ കൃത്യമായൊരു നിലപാട് പറയാന്‍ കോണ്‍ഗ്രസിന് കഴിയുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.