നടി മോളി കണ്ണമാലി ഹൃദ്രോഗത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍
1 min readഎറണാകുളം: നടി മോളി കണ്ണമാലി ഗുരുതരാവസ്ഥയിലെന്ന് വിവരം. കൊച്ചിയിലെ ഗൗതം ആശുപത്രിയിലെ ഐസിയുവിൽ നടിയെ പ്രവേശിപ്പിച്ചു. നിലവിൽ ആരോഗ്യസ്ഥിതിയിൽ പുരോഗതിയില്ലാതെ തുടരുകയാണെന്നാണ് റിപ്പോർട്ട്. നടിയെ പെട്ടെന്ന് മാറ്റാൻ സാധിക്കില്ലെന്നാണ് ഡോക്ടർമാർ പറയുന്നതെന്നും മകൻ ജോളി വ്യക്തമാക്കി.
മൂന്ന് ദിവസം മുൻപാണ് മോളിക്ക് ബോധക്ഷയം ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ ചികിത്സ ചെലവുകൾ വഹിക്കാൻ പണമില്ലാത്ത അവസ്ഥയിലൂടെയാണ് കുടുംബം കടന്നുപോകുന്നതെന്നും മകൻ പറഞ്ഞു. കയ്യിലുണ്ടായിരുന്നതും കടംവാങ്ങിയുമാംണ് ഇപ്പോൾ മുന്നോട്ട് പോകുന്നതെന്നും ജോളി പറഞ്ഞു. ഐസിയുവിൽ ഒരു ദിവസത്തേക്ക് 7,000 രൂപയാണ് ചെലവെന്നും മരുന്നുകൾക്ക് 5,000 രൂപയുമാകുമെന്ന് മകൻ അറിയിച്ചു. കയ്യിലുണ്ടായിരുന്നതും കടം വാങ്ങിയുമാണ് ഇതുവരെ ചികിത്സ നടത്തിയതെന്നും ഇത് തീരാറായതായും മകൻ പറഞ്ഞു. സന്മനസുകളുടെ സഹയം അഭ്യർത്ഥിക്കുന്നതായും ജോളി പറഞ്ഞു.
കഴിഞ്ഞ കുറേ കാലമായി ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് മോളി കണ്ണമലി ചികിത്സയിലാണ്. രണ്ടാമത്തെ അറ്റാക്ക് വന്ന് തളർന്ന് പോയപ്പോഴും അസുഖത്തോട് പോരാടി മോളി തിരിച്ചുവന്നിരുന്നു. അന്ന് ചികിത്സയ്‌ക്ക് സഹായിച്ചത് മമ്മൂട്ടി ആയിരുന്നുവെന്നും മോളി ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.