പ്ലാസ്റ്റിക് ക്യാരിബാഗ് നിരോധനം റദ്ദാക്കി ഹൈക്കോടതി
1 min readപ്ലാസ്റ്റിക് ക്യാരിബാഗ് നിരോധനം റദ്ദാക്കി ഹൈക്കോടതി. ജസ്റ്റിസ് എന്‍.നഗരേഷിന്റെ ബെഞ്ചിന്റേതാണ് ഉത്തരവ്. പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്‌മെന്റ് നിയമ പ്രകാരം നിരോധന അധികാരം കേന്ദ്ര സർക്കാരിനാണ്. സംസ്ഥാന സർക്കാരിന് നിരോധിക്കാൻ അധികാരമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.60 ജിഎസ്എമ്മിന് താഴെ കനമുള്ള പ്ലാസ്റ്റിക്ക് കവറുകളുടെ നിരോധനമാണ് ഹൈക്കോടതി റദ്ദാക്കിയിരിക്കുന്നത്.