സ്വർണ്ണ കടയിൽ നിന്ന് നെക്ലസുമായി യുവാവ് ഇറങ്ങി ഓടി
1 min read

സ്വർണ്ണ കടയിൽ നിന്ന് നെക്ലസുമായി യുവാവ് ഇറങ്ങി ഓടി. വള വാങ്ങാൻ എത്തിയതാണെന്ന വ്യാജേനയാണ് യുവാവ് കടക്കുള്ളിൽ കയറിയത്. അടൂർ സെൻട്രൽ ജംഗ്ഷനിലെ മുഗൾ ജ്വല്ലറിയിൽ നിന്നാണ് യുവാവ് നെക്ലസുമായി ഇറങ്ങി ഓടിയത്.നെക്ലസ് മോഷ്ടിച്ചുകൊണ്ട് യുവാവ് ഇറങ്ങി ഓടുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ഇന്നലെ ഉച്ചയ്ക്കാണ് മോഷണം നടന്നത്.
