May 2025
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
May 20, 2025

തേങ്ങാവെള്ളം കൊണ്ട് സൗന്ദര്യം കൂട്ടാം; തിളങ്ങുന്ന ചര്‍മത്തിനും അഴകുള്ള മുടിയ്ക്കുമായി ചില പായ്ക്കുകള്‍

1 min read
SHARE

ഉച്ചയ്ക്ക് ഊണിന് കറികള്‍ എന്തൊക്കെയായാലും ഒന്നിലെങ്കിലും മലയാളികള്‍ക്ക് ഒഴിവാക്കാന്‍ കഴിയാത്ത കാര്യമാണ് നാളികേരം. ചിരകാനായി തേങ്ങ എടുത്ത് പൊട്ടിക്കാന്‍ തുടങ്ങും മുന്‍പേ മിക്കവാറും വീടുകളില്‍ തേങ്ങാവെള്ളത്തിന്റെ ആരാധകര്‍ അടുക്കളയില്‍ ഹാജരായിരിക്കും. രുചി മാത്രമല്ല സൗന്ദര്യം വര്‍ധിപ്പിക്കാന്‍ പലര്‍ക്കും അറിയാത്ത കുറച്ച് പൊടിക്കൈകളും തേങ്ങാ വെള്ളത്തിന്റെ പക്കലുണ്ട്. തേങ്ങാവെള്ളം ചര്‍മ്മത്തിനും മുടിയ്ക്കും വേണ്ടി എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് നോക്കാം…

 

  1. ചുവന്ന പാടുകള്‍

മുഖക്കുരുവും മറ്റും കൊണ്ട് മുഖചര്‍മ്മത്തിലുണ്ടാകുന്ന ചുവന്ന പാടുകളും തടിപ്പും മാറാന്‍ തേങ്ങാവെള്ളം അത്യുത്തമമാണ്. തേങ്ങാവെള്ളവും മഞ്ഞളും പേസ്റ്റ് രൂപത്തിലാക്കി മുഖത്തിട്ടാല്‍ പാടുകള്‍ മങ്ങാന്‍ തുടങ്ങും. പതിവായി ഈ പായ്ക്ക് മുഖത്തുപയോഗിച്ചാല്‍ പാടുകള്‍ പൂര്‍ണമായും മാറും

2.തിളങ്ങുന്ന ചര്‍മ്മത്തിന്

 

പൊടിയും വെയിലുമേറ്റ് തിളക്കം നഷ്ടപ്പെട്ട ചര്‍മ്മത്തിന് വളരെ പെട്ടെന്ന് സ്വാഭാവിക കാന്തി വീണ്ടെടുക്കാന്‍ സഹായിക്കുന്ന ഒന്നാണ് തേങ്ങാവെള്ളം. തിളങ്ങുന്ന ചര്‍മ്മത്തിനായി ഒരു പഞ്ഞിയില്‍ തേങ്ങാവെള്ളം മുക്കി മുഖത്ത് നനച്ച് കൊടുക്കാം.

  1. ഇടതൂര്‍ന്ന മുടിയ്ക്ക്

മുടിയില്‍ വെളിച്ചെണ്ണ തേക്കുന്നത് പോലെ തന്ന ഫലപ്രദമാണ് മുടിയില്‍ തേങ്ങാവെള്ളം പുരട്ടുന്നതും. മുടിയില്‍ അധികം എണ്ണമയം ഇഷ്ടമല്ലാത്തവര്‍ക്ക് തേങ്ങാവെള്ളം ഒരു സ്േ്രപ ബോട്ടിലിലാക്കി മുടിയില്‍ തളിച്ച് മസാജ് ചെയ്ത് കൊടുക്കാം. ഇത് മുടിയെ നല്ല രീതിയില്‍ കണ്ടീഷന്‍ ചെയ്യാന്‍ സഹായിക്കുന്നു.