‘വിഷുവം’ നമ്മുടെ പുരാതന വാസ്തുവിദ്യ വിദഗ്ധരുടെ കഴിവുകളുടെ സാക്ഷ്യമാണിത്; അപൂർവ നിമിഷമെന്ന് മന്ത്രി മുഹമ്മദ് റിയാസ്
1 min readശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ മനോഹരമായ സൂര്യാസ്തമയ ചിത്രങ്ങൾ പങ്കുവെച്ച് പൊതുമരാമത്ത്-ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ്. സെപ്റ്റംബർ 23 ന് ക്ഷേത്ര ഗോപുരത്തിന്റെ ഓരോ ജാലകങ്ങളിലൂടെയും സൂര്യന്റെ അസ്തമയ ദൃശ്യങ്ങൾ വ്യക്തമാകുന്ന ചിത്രമാണ് മന്ത്രി പങ്കുവെച്ചത്.വർഷത്തിൽ രണ്ടു തവണ മാത്രം സംഭവിക്കുന്ന ഈ പ്രതിഭാസത്തെ വിഷുവം എന്നാണ് വിശേഷിപ്പിക്കുന്നതെന്നും നമ്മുടെ പുരാതന വാസ്തുവിദ്യ വിദഗ്ധരുടെ കഴിവുകളുടെ സാക്ഷ്യമാണിതെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്:
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ അപൂർവ്വനിമിഷം!
സെപ്തംബർ 23 ന് ക്ഷേത്ര ഗോപുരത്തിന്റെ ജാലകങ്ങളിൽ സൂര്യൻ തുടർച്ചയായി പ്രത്യക്ഷപ്പെട്ടു. വർഷത്തിൽ രണ്ടു തവണ മാത്രം സംഭവിക്കുന്ന ഈ പ്രതിഭാസത്തെ വിഷുവം എന്നാണ് വിശേഷിപ്പിക്കുന്നത്. നമ്മുടെ പുരാതന വാസ്തുവിദ്യ വിദഗ്ധരുടെ കഴിവുകളുടെ സാക്ഷ്യമാണിത്.