കേരളത്തിലെ പിഎസ് സി രാജ്യത്തിന് മാതൃക ; രാജ്യത്ത് നടന്ന 55 ശതമാനം നിയമനവും കേരളത്തിൽ – മുഖ്യമന്ത്രി പിണറായി വിജയൻ
1 min readകേരളത്തിലെ പിഎസ് സി രാജ്യത്തിനു തന്നെ മാതൃകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്ത് നടന്ന 55 ശതമാനം നിയമനവും കേരളത്തിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മാത്രമല്ല രാജ്യത്ത് ഏറ്റവും കൂടുതൽ അപേക്ഷകൾ സ്വീകരിക്കുന്നത് കേരള പി എസ് സി ആണെന്നും, യാതൊരു തരത്തിലുമുള്ള അഴിമതിയും ക്രമക്കേടും ആരോപിക്കാൻ പോലും പറ്റാത്ത രീതിയിൽ ആണ് കേരള പി എസ് സി പ്രവർത്തിക്കുന്നതെന്നും മുഖ്യമന്ത്രി ഇതിനോടൊപ്പം കൂട്ടിച്ചേർത്തു.സൈന്യത്തിലേക്കുള്ള നിയമനത്തെ സംബന്ധിച്ചും മുഖ്യമന്ത്രി സംസാരിച്ചു. “പിഎസ് സി, ഇതര സർക്കാർ നിയമനങ്ങൾ നിരോധനം ഏർപ്പെടുത്തുകയാണ്, മാത്രമല്ല സൈന്യത്തിൽ കരാർ അടിസ്ഥാനത്തിൽ ആണ് ജീവനക്കാരെ നിയമിക്കുന്നത്” – മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആരോഗ്യം ക്രമസമാധാനം സഹകരണ ഉൾപ്പെടെയുള്ള മേഖലകളിൽ ഫെഡറൽ തത്വങ്ങൾ കേന്ദ്രസർക്കാർ ലംഘിക്കുന്നു എന്നും പിണറായി വിജയൻ വിമർശിച്ചു