September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 13, 2026

‘മോനേ കുരങ്ങാ…’;ആനയ്ക്ക് മാത്രമല്ല കുരങ്ങിനുമുണ്ട് പേര്!

SHARE

കൊളറാഡോ സര്‍വകലാശാലയിലെ പരിസ്ഥിതി ശാസ്ത്രജ്ഞര്‍ കെനിയയിലെ ആഫ്രിക്കന്‍ ആനകളില്‍ നടത്തിയ പഠനത്തില്‍ മനുഷ്യരെ പോലെ തങ്ങളുടെ കൂട്ടത്തിലുള്ളവരെ പേര് വിളിച്ചാണ് അഭിസംബോധന ചെയ്യുന്നതെന്ന് കണ്ടെത്തിയിരുന്നു. ഇപ്പോഴിതാ ഇതുപോലെ മറ്റൊരു കണ്ടെത്തല്‍ ലോകത്തെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്. മാര്‍മോസെറ്റ് കുരങ്ങുകളും പരസ്പരം പേരുകള്‍ വിളിച്ചാണ് ആശയവിനിമയം നടത്തുന്നതെന്ന് പഠനം പറയുന്നു. സയന്‍സ് മാഗസിനിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. മനുഷ്യനും ആനകള്‍ക്കും ശേഷം ഈ സ്വഭാവം പ്രകടിപ്പിക്കുന്ന മറ്റൊരു പ്രൈമേറ്റുകളായി മാറിയിരിക്കുകയാണ് മര്‍മോസെറ്റ് കുരങ്ങുകള്‍. ജറുസലേമിലെ ഹീബ്രു സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തല്‍. മാര്‍മോസെറ്റുകള്‍ പരസ്പരം വ്യത്യസ്തമായി പ്രതികരിക്കുന്നതിന്റേയും അവയുടെ മറ്റ് സംഭാഷണ വിനിമയങ്ങളുടേയും റെക്കോര്‍ഡിംഗുകള്‍ ഗവേഷകര്‍ സ്വീകരിച്ചു. ഈ റെക്കോര്‍ഡിങുകള്‍ ഉപയോഗിച്ച് നടത്തിയ പഠനത്തില്‍ പരസ്പരം വ്യത്യസ്ത ശബ്ദങ്ങള്‍ ഉപയോഗിക്കുന്നതായും കണ്ടെത്തി. മൂന്ന് വ്യത്യസ്ത കുടുംബങ്ങളില്‍ നിന്നുള്ള പത്ത് മാര്‍മോസെറ്റുകളിലാണ് പഠനം നടത്തിയത്. തുടര്‍ന്ന് എഐ ഉപയോഗിച്ച് അമ്പതിനായിരത്തിലധികം ശബ്ദങ്ങളിലെ ചെറിയ ശബ്ദ വ്യതിയാനങ്ങളെ അടക്കം അടിസ്ഥാനമാക്കി വ്യത്യസ്ത ഗ്രൂപ്പുകളായി തരംതിരിച്ചു. ഇങ്ങനെ റെക്കോര്‍ഡ് ചെയ്ത ശബ്ദങ്ങളില്‍ മൂന്ന് മാര്‍മോസെറ്റുകളുടെ പ്രതികരണങ്ങളാണ് ഗവേഷകര്‍ പഠന വിധേയമാക്കിയത്.