January 2025
M T W T F S S
 12345
6789101112
13141516171819
20212223242526
2728293031  
January 18, 2025

പ്രവാചക പിറവിയുടെ പുണ്യസ്മരണകൾ ഉയർത്തി ഇന്ന് നബി ദിനം; സംസ്ഥാനത്ത് പൊതു അവധി

1 min read
SHARE

ഇന്ന് നബിദിനം. ഹിജ്റ വർഷപ്രകാരം റബ്ബിഉൽ അവ്വൽ മാസം പന്ത്രണ്ടിനാണ് പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനം. വിപുലമായ ആഘോഷത്തോടെ വിശ്വാസികൾ നബിദിനത്തെ വരവേൽക്കുന്നത്. സംസ്ഥാനത്ത് പള്ളികളും മദ്രസകളും കേന്ദ്രീകരിച്ചാണ് ആഘോഷങ്ങൾപ്രവാചക പിറവിയുടെ പുണ്യസ്മരണകൾ ഉയർത്തുന്നതാണ് നബിദിനത്തിന്റെ ആഘോഷങ്ങൾ. പ്രവാചകന്റെ ചരിത്രവും ജീവിതവും നെഞ്ചേറ്റുന്ന വിശ്വാസികൾ പാടിയും പറഞ്ഞും ഈ ദിനത്തിൽ ആത്മീയ സംതൃപ്തി നേടും.സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ദൂതനായി കടന്നുവന്ന മുഹമ്മദ് നബിയുടെ സന്ദേശങ്ങൾ പരമാവധി ജീവിതത്തിൽ പകർത്താനുള്ള പ്രതിജ്ഞയെടുത്താണ് ഓരോ വിശ്വാസികളുടെയും നബി ദിനാഘോഷം.നബിദിനം പ്രമാണിച്ച് സംസ്ഥാനത്ത് ഇന്ന് പൊതു അവധിയാണ്. 27 നായിരുന്നു മുൻ നിശ്ചയിച്ചിരുന്ന പൊതു അവധി. എന്നാൽ സെപ്റ്റംബർ 28ന് പൊതു അവധി നൽകണമെന്ന് മുഖ്യമന്ത്രിയോട് മുസ്ലീം സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. മാസപ്പിറവി കാണാത്തതിനാൽ നബി ദിനം സെപ്റ്റംബർ 28 ന് തീരുമാനിച്ച സാഹചര്യത്തിലാണ് പൊതു അവധിയും മാറ്റണമെന്ന ആവശ്യം ഉയർന്നത്.