നന്മ വയോജനവേദി വാർഷിക ജനറൽ ബോഡി യോഗവും ജീവിത ശൈലീ രോഗ ബോധവത്ക്കരണ ക്ലാസും 26 ന്
1 min read

ഇരിട്ടി: ഇരിട്ടി നന്മ പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിലുള്ള നന്മ വയോജനവേദി വാർഷിക ജനറൽ ബോഡി യോഗവും ജീവിത ശൈലീ രോഗ ബോധവൽക്കരണ ക്ലാസും ജുലൈ 26 ന് വൈകിട്ട് 2 .30 ന് നന്മ ഓഡിറ്റോറിയത്തിൽ നഗരസഭ വൈസ് ചെയർമാൻ പി.പി.ഉസ്മാൻ ഉദ്ഘാടനം ചെയ്യും.
റിട്ട.ഡി.എം.ഒ.( ഹോമിയോ) ഡോ.ജി.ശിവരാമകൃഷ്ണൻ ബോധവത് ക്കരണ ക്ലാസ് എടുക്കും. നന്മ വയോജനവേദി ഭാരവാഹികളായ വി.എം.നാരായണൻ, വിജയൻ കുറ്റ്യാടൻ, നന്മ പബ്ലിക് ലൈബ്രറി സെക്രട്ടറി സി.കെ.ലളിത, പ്രസിഡൻ്റ് കെ.സുരേഷ്. നന്മ ചാരിറ്റബിൾ സൊസൈറ്റി ഭാരവാഹികളായ സന്തോഷ് കോയിറ്റി, കെ.മോഹനൻ, ജോളി അഗസ്റ്റിൻ എന്നിവർ സംസാരിക്കും
