July 2025
M T W T F S S
 123456
78910111213
14151617181920
21222324252627
28293031  
July 13, 2025

പ്രകൃതി സംരക്ഷണ സന്ദേശ   മഴയാത്ര നടത്തി 

1 min read
SHARE

 

പയ്യാവൂർ: മലയോര വിനോദ സഞ്ചാര കേന്ദ്രമായ പൈതൽമലയിലേക്ക് വൈഎംസിഎ ചെമ്പേരി യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ പ്രകൃതി സംരക്ഷണ സന്ദേശ മഴയാത്ര സംഘടിപ്പിച്ചു. പൊട്ടംപ്ലാവ് ടൗണിൽ നിന്നാരംഭിച്ച മഴയാത്ര പൊട്ടം പ്ലാവ് സെൻ്റ് ജോസഫ്സ് പള്ളി വികാരി ഫാ.ജിസ് കളപ്പുരയ്ക്കൽ, ശ്രീകണ്ഠപുരം ഗവ.ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ അനീഷ് ജോസഫ് എന്നിവർ ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു. വൈഎംസിഎ പ്രസിഡൻ്റ് ഷീൻ ഏബ്രഹാം അധ്യക്ഷത വഹിച്ചു. നടുവിൽ ഗ്രാമപഞ്ചായത്ത് മെംബർ അലക്സ് ചുനയമ്മാക്കൽ പ്രസംഗിച്ചു. പ്രോഗ്രാം ഡയറക്ടർമാരായ വിമൽ ജ്യോതി എഞ്ചിനീയറിംഗ് കോളജ് പ്രഫ.ജോമി ജോസ്, മണിക്കടവ് സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഷാജി വർഗീസ്, ശ്രീകണ്ഠപുരം എസ്ഇഎസ് കോളജ് അസിസ്റ്റൻ്റ് പ്രഫ.ദീപു ജോസ്, ചെമ്പേരി നിർമല ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ വിനോദ് അഗസ്റ്റിൻ, വൈഎംസിഎ ചെമ്പേരി യൂണിറ്റ് സെക്രട്ടറി റോബി ഇലവുങ്കൽ, ട്രഷറർ സാജു കൊട്ടാരം, സിബി പിണക്കാട്ട് എന്നിവർ നേതൃത്വം നൽകി. വൈഎംസിഎ കുടുംബാംഗങ്ങളോടൊപ്പം ചെമ്പേരി നിർമല ഹയർ സെക്കൻഡറി സ്കൂൾ എസ്പിസി, എൻസിസി കേഡറ്റുകൾ, ശ്രീകണ്ഠപുരം എസ്ഇഎസ് കോളജിൽ നിന്നും നെല്ലിക്കുറ്റി സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂളിൽ നിന്നുമുള്ള വിദ്യാർത്ഥികൾ എന്നിവരും മഴയാത്രയിൽ പങ്കെടുത്തു. പ്രകൃതിയെ കണ്ടും അറിഞ്ഞും നടത്തിയ യാത്ര ഏവർക്കും  നവ്യാനുഭവം പകർന്നു. പൈതൽമലയിൽ ഒത്തുചേർന്ന യാത്രാ സംഘം സൂംബാ ഡാൻസ് ഉൾപ്പെടെ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. പ്രകൃതി സ്നേഹിയും കഥാകാരനും ശ്രീകണ്ഠപുരം ഗവ.ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനുമായ അനീഷ് ജോസഫ് പ്രകൃതി സംരക്ഷണ സന്ദേശം നൽകി. വൈഎംസിഎ സൗത്ത് വെസ്റ്റ് ഇൻഡ്യ റീജണൽ ചെയർമാൻ പ്രഫ.അലക്സ് തോമസ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.  സബ് റീജണൽ ചെയർമാൻ ബെന്നി ജോൺ, റീജണൽ മുൻ ആക്ടിംഗ് ചെയർമാൻ ജിയോ ജേക്കബ് എന്നിവർ പ്രസംഗിച്ചു.

റിപ്പോർട്ട് :തോമസ് അയ്യങ്കനാൽ