നവകേരള സദസിന്റെ മലപ്പുറം ജില്ലയിലെ പര്യടനം ഇന്ന് അവസാനിക്കും
1 min read

നവകേരള സദസിന്റെ മലപ്പുറം ജില്ലയിലെ പര്യടനം ഇന്ന് അവസാനിക്കും. മലപ്പുറം ജില്ലയിലെ ആദ്യ ദിനമായ തിങ്കളാഴ്ച 14,866 നിവേദനങ്ങളും രണ്ടാം ദിനമായ ചൊവ്വാഴ്ച 16,735 നിവേദനങ്ങളുമാണ് ലഭിച്ചത്. വള്ളിക്കുന്ന്-4778, തിരൂരങ്ങാടി-4317, കോട്ടയ്ക്കല്‍-3673, വേങ്ങര-3967 എന്നിങ്ങനെയാണ് ചൊവ്വാഴ്ച ലഭിച്ച നിവേദനങ്ങളുടെ എണ്ണം. ആദ്യദിവസം പൊന്നാനി-4192, തവനൂര്‍-3766, തിരൂര്‍-4094, താനൂര്‍-2814 എന്നിങ്ങനെയാണ് നിവേദനങ്ങള്‍ ലഭിച്ചത്.അതേസമയം നവകേരള സദസ് ബഹിഷ്‌കരിക്കണമെന്ന യുഡിഎഫ് ആഹ്വാനം മലപ്പുറം ജില്ലയിലും ഫലം കണ്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പരിപാടിയില്‍ നിന്ന് എംഎല്‍എമാരെ വിട്ടുനിന്നുള്ളു. ജനങ്ങള്‍ ഹൃദയപൂര്‍വ്വം പങ്കാളികളായെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഓരോ കേന്ദ്രത്തിലും ഒഴുകിയെത്തുന്ന ജനങ്ങളുടെ ബാഹുല്യത്തെ കുറിച്ച് ആരും പറയാതെ തന്നെ ഇന്ന് എല്ലാവര്‍ക്കും അറിയാം. മലപ്പുറം ജില്ലയിലും യുഡിഎഫ് ബഹിഷ്‌കരണ ആഹ്വാനം ഫലം കണ്ടില്ല. എംഎല്‍എമാരെ വിട്ടുനിന്നുള്ളു. ജനങ്ങള്‍ ഹൃദയപൂര്‍വ്വം പങ്കാളികളായി. പ്രഭാത യോഗങ്ങള്‍ സംഘടിപ്പിക്കുമ്പോള്‍ ചിലര്‍ ഉയര്‍ത്തിയ വിമര്‍ശനം പ്രമാണിമാരെ മാത്രം വിളിക്കുന്നു എന്നായിരുന്നു.” യാത്ര ആരംഭിച്ചതിന്റെ തൊട്ടടുത്ത ദിവസം കാസര്‍കോട്ട് ചേര്‍ന്ന പ്രഭാത യോഗത്തിന്റെ വാര്‍ത്തകള്‍ പുറത്തു വന്നതോടെ ആ ആക്ഷേപം അപ്രസക്തമായിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.
