May 2025
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
May 15, 2025

നിപയിൽ വീണ്ടും ആശ്വാസം, 24 ഫലം കൂടി നെഗറ്റീവ്

1 min read
SHARE

നിപയിൽ വീണ്ടും ആശ്വാസം. 24 ഫലം കൂടി നെഗറ്റീവ്. ഹൈറിസ്ക് പട്ടികയിൽ ഉൾപ്പെട്ട ആരോഗ്യ പ്രവർത്തകരുടെ പരിശോധന ഫലം നെഗറ്റീവ് ആയതോടെ ഇനി പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യില്ലെന്ന വിശ്വാസത്തിലാണ് ആരോഗ്യ വകുപ്പ്. സ്ഥിതിഗതികൾ വിലയിരുത്താൻ ഇന്നും വൈകിട്ട് അവലോകനയോഗം ചേരും.നിപയിൽ പുതിയ കേസുകൾ റിപ്പോർട്ട് ചെയത്തത് ആശ്വാസമാവുകയാണ് . ലഭിച്ച 24 പരിശോധനഫലം നെഗറ്റിവ്ആയതാണ് നിപയിലെ ഇന്നത്തെ ആശ്വാസം. 352 സാമ്പിളുകൾ ആണ് പരിശോധനക്കായി അയച്ചത്. 3 പരിശോധനഫലം കൂടി ഇനി ലഭിക്കാനുണ്ട്. പുതിയ റിസൽട്ടുകൾ നെഗറ്റീവ് ആയതാണ് ആശ്വാസമാവുന്നത്.980 പേരാണ് സമ്പർക്ക പട്ടികയിൽ. ചികിത്സയിൽ കഴിയുന്ന ഒൻപത് വയസുള്ള കുട്ടിയടക്കം പോസിറ്റീവ് ആയ നാല് പേരുടെയും ആരോഗ്യ നിലയിൽ നല്ല പുരോഗതി ഉണ്ട്. ഇളവ് നൽകിയതോടെ കണ്ടെയ്‌മെന്റ് സോണിൽ ഉൾപ്പെടുന്ന വടകര താലൂക്കിലെ ട്രഷറികൾ തുറന്ന് പ്രവർത്തനമാരംഭിച്ചു.