എൻ എം വിജയന്റെ ആത്മഹത്യ; നേതാക്കൾക്കുള്ള പങ്കിൽ നടപടിയാവശ്യപ്പെട്ടു, വയനാട്‌ ഡി സി സി യോഗത്തിൽ സംഘർഷം

1 min read
SHARE

വയനാട്‌ ഡി സി സി യോഗത്തിൽ സംഘർഷം. എൻ എം വിജയന്റെ ആത്മഹത്യയിൽ നേതാക്കൾക്കുള്ള പങ്കിൽ ഒരു വിഭാഗം നടപടിയാവശ്യപ്പെട്ടതോടെയാണ്‌‌ തർക്കങ്ങളുണ്ടായത്‌. പ്രതി പട്ടികയിൽ ഉൾപ്പെട്ടവരെ മാറ്റി നിർത്തണമെന്ന് ഒരു വിഭാഗം ആവശ്യമുന്നയിച്ചു.ഐ സി ബാലകൃഷ്ണനെ മറുഭാഗം ന്യായീകരിച്ചതോടെ യോഗത്തിൽ കയ്യാങ്കളിയുണ്ടാവുകയായിരുന്നു. പ്രതിഷേധം ഭയന്ന് നിരവധി തവണ മാറ്റിവെച്ച ഡി സി സി യോഗം ഇന്നാണ്‌ നടന്നത്‌. യോഗത്തിൽ ഐ സി ബാലകൃഷ്ണൻ എത്തിയുമില്ല.

എൻ എം വിജയന്റെ ആത്മഹത്യയും അനുബന്ധ സംഭവങ്ങളിലും കെ പി സി സി വസ്തുതാപരമായി അന്വേഷണം നടത്തിയില്ലെന്ന് ബത്തേരിയിൽ നിന്നുള്ള ഒരു ഡി സി സി സെക്രട്ടറി യോഗത്തിൽ പറഞ്ഞു. സമിതി റിപ്പോർട്ട്‌ പ്രഹസനമാണെന്ന് ആരോപിച്ചതോടെ ഇതിനെ എതിർത്ത്‌ ഒരു വിഭാഗം രംഗത്തെത്തുകയായിരുന്നു. പുൽപ്പള്ളിയിൽ നിന്നുള്ള കെ പി സി സി ജനറൽ സെക്രട്ടറിയും ഐ സി ബാലകൃഷ്ണനെതിരെ ആരോപണവുമായെത്തി.

 

പുൽപ്പള്ളി രാജീവ്‌ ഭവൻ നിർമ്മാണ അഴിമതി, മടക്കിമല, പൂതാടി ബാങ്ക്‌ നിയമന അഴിമതി എന്നിങ്ങനെ പിന്നീട്‌ ചർച്ചയായതോടെ യോഗം നിർത്തിവെക്കേണ്ടി വന്നു. എൻ ഡി അപ്പച്ചന്‌‌ പകരം മറ്റൊരാൾക്ക്‌ ചുമതല നൽകിയാൽ ഐ സി ബാലകൃഷ്ണൻ രാജി വെക്കണമെന്ന് ഒരു വിഭാഗം പറഞ്ഞതും തർക്കത്തിനിടയാക്കി.