August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
August 12, 2026

തിക്കോടി ഡ്രൈവ് ഇൻ ബീച്ചിൽ കുളിക്കാൻ ഇറങ്ങിയ നാല് പേ‍ർ തിരയിൽപ്പെട്ട് മരിച്ചു.

SHARE

തിക്കോടി ഡ്രൈവ് ഇൻ ബീച്ചിൽ കുളിക്കാൻ ഇറങ്ങിയ നാല് പേ‍ർ തിരയിൽപ്പെട്ട് മരിച്ചു.

കൽപ്പറ്റ സ്വദേശികളായ അനീസ (35), വാണി (32), ബിനീഷ് (40), ഫൈസൽ എന്നിവരാണ് മരിച്ചത്.

ഇന്ന് വൈകിട്ട് നാലോടെയാണ് അപകടം. വിനോദ യാത്രക്കായി തിക്കോടി ബീച്ചിൽ എത്തിയ 26 അം​ഗ സംഘത്തിൽ ഉൾപ്പെട്ട അഞ്ച് പേരാണ് തിരയിൽപ്പെട്ടത് എന്നതാണ് പ്രഥമിക വിവരം. അഞ്ചാമത്തെയാളെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നാട്ടുകാര്‍ ഉടൻ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും നാല് പേരെയും രക്ഷിക്കാനായില്ല. ഇവരുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.