September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 7, 2026

KPCC പ്രസിഡന്റ് സ്ഥാനത്തിനായി വാദം ഉന്നയിച്ചിട്ടില്ല; അന്തിമ തീരുമാനം ഹൈക്കമാൻഡ് എടുക്കും:കൊടിക്കുന്നിൽ സുരേഷ്

SHARE

പാലക്കാട്: കെപിസിസി പ്രസിഡന്റ് സ്ഥാനത്തിനായി വാദം ഉന്നയിച്ചിട്ടില്ലെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി. അന്തിമ തീരുമാനം ഹൈക്കമാന്‍ഡ് എടുക്കുമെന്ന് കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു. കെപിസിസിയിലും ഡിസിസികളിലും മാറ്റങ്ങള്‍ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം കോഴിക്കോട് ജില്ലയില്‍ നിന്നും മന്ത്രിയില്ലാത്തതിലും കൊടിക്കുന്നില്‍ സുരേഷ് പ്രതികരിച്ചു. കോഴിക്കോട് ജില്ലക്കാരനായ മന്ത്രിയാണ് ടി സിദ്ദിഖെന്നും മന്ത്രി ഇല്ലാത്തതിന്റെ പ്രശ്‌നങ്ങള്‍ കോഴിക്കോട് ഉണ്ടാകില്ലെന്നും കൊടിക്കുന്നില്‍ സുരേഷ് കൂട്ടിച്ചേര്‍ത്തു.സംസ്ഥാന കോണ്‍ഗ്രസില്‍ പുനസംഘടന അതിവേഗത്തില്‍ ഉണ്ടാകുമെന്ന് എഐസിസി സംഘടനാകാര്യ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ കെപിസിസി യോഗത്തില്‍ വ്യക്തമാക്കിയിരുന്നു. തെരഞ്ഞെടുപ്പ് കാരണമാണ് പുനസംഘടന വൈകിയതെന്നും കെ സി വേണുഗോപാല്‍ പറഞ്ഞിരുന്നു. മറ്റ് സംസ്ഥാനങ്ങളിലെ പാര്‍ട്ടി പുനസംഘടന നേരത്തെ പൂര്‍ത്തിയായെന്നും ഇനി കേരളത്തിലെ പുനസംഘടന മാത്രമാണ് ശേഷിക്കുന്നതെന്നും കെ സി വേണുഗോപാല്‍ വ്യക്തമാക്കി.

മന്ത്രിസഭാ രൂപീകരണത്തില്‍ കോഴിക്കോട് ജില്ലയെ അവഗണിച്ചതായും കെപിസിസി യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. കോഴിക്കോട് ഡിസിസി അധ്യക്ഷന്‍ കെ പ്രവീണ്‍കുമാറാണ് വിമര്‍ശനം ഉന്നയിച്ചത്. കോഴിക്കോടിന്റെ അയോഗ്യത വ്യക്തമാക്കണമെന്നും കെ പ്രവീണ്‍കുമാര്‍ ആവശ്യപ്പെട്ടു. മന്ത്രിസഭയില്‍ പരിഗണിച്ചില്ലെങ്കിലും വികസന കാര്യങ്ങളില്‍ പരിഗണിക്കണമെന്നും പ്രവീണ്‍ കുമാര്‍ ആവശ്യപ്പെട്ടു.

അതേസമയം, കെപിസിസി അധ്യക്ഷ പദവി ഒഴിയാന്‍ സണ്ണി ജോസഫ് സന്നദ്ധത അറിയിച്ചു. കെപിസിസി അധ്യക്ഷ പദവിയില്‍ നിന്നും ഒഴിവാക്കി തരണമെന്ന് ഹൈക്കാമാഡിനോട് സണ്ണി ജോസഫ് ആവശ്യപ്പെട്ടു. മന്ത്രി പദവി ഏറ്റെടുത്ത സാഹചര്യത്തില്‍ പ്രവര്‍ത്തിക്കാന്‍ ബുദ്ധിമുട്ടുണ്ട് എന്ന് ചൂണ്ടിക്കാട്ടിയാണ് സണ്ണി ജോസഫ് തന്നെ കെപിസിസി അധ്യക്ഷ പദവിയില്‍ നിന്ന് ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ടത്. അടിയന്തരമായി പുതിയ കെപിസിസി അധ്യക്ഷനെ നിയമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.