November 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
November 3, 2026

ഒരു വർഷത്തിൽ ദൗത്യങ്ങള്‍ക്കിടെ ഒരു മരണം പോലുമില്ല; CRPFല്‍ 47 വര്‍ഷത്തില്‍ ഇതാദ്യം.

SHARE

സിആര്‍പിഎഫില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ദൗത്യങ്ങള്‍ക്കിടയില്‍ ഒരു മരണം പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ഡയറക്ടര്‍ ജനറല്‍ ജി പി സിങ്. എക്‌സിലൂടെയാണ് അദ്ദേഹം ഇക്കാര്യം പങ്കുവച്ചത്. ദൗത്യങ്ങള്‍ക്കിടയിലുള്ള അവസാന മരണം റിപ്പോര്‍ട്ട് ചെയ്തത് 2025 ഒക്ടോബര്‍ 30നാണെന്നും കുറിപ്പില്‍ അദ്ദേഹം പറയുന്നു. രാജ്യത്തെ ഏറ്റവും വലിയ പാരാമിലിട്ടറി സേനയായ സിആര്‍പിഎഫില്‍ 47 വര്‍ഷങ്ങള്‍ക്കിടയില്‍ ഇതാദ്യമായാണ് ഇങ്ങനൊരു സാഹചര്യമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിന് മുമ്പ് 1979 ജനുവരിയിലാണ് ഇത്തരത്തിലൊരു കാലയളവ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.മികച്ച പരിശീലനം, അത്യാധുനിക ഹാര്‍ഡ്‌വെയറുകളുടെ ലഭ്യത, തന്ത്രപരമായ ആസൂത്രണം എന്നിവയ്ക്ക് പുറമേ അപകടങ്ങളോ പരിക്കോ സംഭവിച്ചാല്‍ സ്വീകരിക്കേണ്ട നടപടികള്‍ക്ക് നല്‍കിയ മുന്‍ഗണന, പ്രത്യേകിച്ച് പരിക്കേറ്റവരെ എത്രയും വേഗം ചികിത്സാകേന്ദ്രങ്ങളിലേക്ക് മാറ്റുന്നതിനുള്ള സംവിധാനങ്ങൾ അടക്കമാണ് ഈ നാഴികക്കല്ല് കൈവരിക്കുന്നതില്‍ വലിയ പങ്കുവഹിച്ചിതെന്നാണ് ഡയറക്ടര്‍ ജനറല്‍ ജി പി സിങ് വിശദീകരിക്കുന്നത്. അതേസമയം രാജ്യത്തിന്റെ സമാധാനത്തിനും പൗരന്മാരുടെ സുരക്ഷയ്ക്കുമായി അര്‍പ്പണബോധത്തോടെയുള്ള പ്രവര്‍ത്തനം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് അവസാനം കുറിക്കാന്‍ കഴിഞ്ഞതാണ് ഈ നേട്ടത്തിന് പിന്നിലെ മറ്റൊരു പ്രധാന ഘടകമെന്നും സേന ചൂണ്ടിക്കാട്ടുന്നു. 2025ല്‍ ജാര്‍ഖണ്ഡ്, ഛത്തിസ്ഗഡ്, ഒഡിഷ എന്നിവിടങ്ങളിലും മാവോയ്സ്റ്റ് ആക്രമണങ്ങളില്‍ സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടിരുന്നു. മാവോയിസ്റ്റ് സെന്‍ട്രല്‍ കമ്മിറ്റി മെമ്പറായ മിസിര്‍ ബെസ്‌റയെ കഴിഞ്ഞവര്‍ഷം ജൂലായ് 28ന് പിടികൂടിയിരുന്നു. 2025 ഒക്ടോബറില്‍ ജാര്‍ഖണ്ഡിലെ മാവോയിസ്റ്റ് സ്വാധീന മേഖലയായ വെസ്റ്റ് സിങ്ബമില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ ഇന്‍സ്‌പെക്ടര്‍ കൗശല്‍ കുമാര്‍ മിശ്ര, കോണ്‍സ്റ്റബിള്‍ മഹേന്ദ്ര മിശ്ര എന്നിവർ കൊല്ലപ്പെട്ടിരുന്നു. ഇവരുടെ മരണമാണ് അവസാനമായി റിപ്പോർട്ട് ചെയ്തത്. നിലവില്‍ മണിപ്പൂര്‍ സംഘര്‍ഷത്തിലാണ് സിആര്‍പിഎഫ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.