മീര ജാസ്‍മിനൊപ്പം അശ്വിന്‍ ജോസ്; വി കെ പ്രകാശിന്‍റെ ‘പാലും പഴവും’ വരുന്നു

1 min read
SHARE

മീര ജാസ്മിന്‍, അശ്വിന്‍ ജോസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് പാലും പഴവും. ചിത്രത്തിന്‍റെ ടൈറ്റില്‍ പോസ്റ്റര്‍ മീരയുടെ പിറന്നാള്‍ ദിനമായ ഇന്നലെ അണിയറക്കാര്‍ പുറത്തിറക്കി. 2 ക്രിയേറ്റീവ് മൈൻഡ്സിന്റെ ബാനറിൽ

 

വിനോദ് ഉണ്ണിത്താനും സമീർ സേട്ടും ചേർന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. കോമഡി എന്റർടെയ്നറാണ് ചിത്രം. മീര ജാസ്മിൻ തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് ടൈറ്റിൽ പോസ്റ്റർ പുറത്തിറക്കിയത്. 
 
ശാന്തി കൃഷ്ണ, അശോകൻ, മണിയൻപിള്ള രാജു, നിഷ സാരംഗ്, മിഥുൻ രമേഷ്, സുമേഷ് ചന്ദ്രൻ, ആദിൽ ഇബ്രാഹിം, രചന നാരായണൻകുട്ടി,
ഷിനു ശ്യാമളൻ, തുഷാര, ഷമീർ ഖാൻ, ഫ്രാങ്കോ ഫ്രാൻസിസ്, വിനീത്  രാമചന്ദ്രൻ, രഞ്ജിത്ത് മണമ്പ്രക്കാട്ട്, അതുൽ റാം കുമാർ, പ്രണവ് യേശുദാസ്, ആർ ജെ സൂരജ്  എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം ആഷിഷ് രജനി ഉണ്ണികൃഷ്ണൻ.