May 2024
M T W T F S S
 12345
6789101112
13141516171819
20212223242526
2728293031  
May 15, 2024

പപ്പായ ചില്ലറക്കാരനല്ല; ഗുണങ്ങള്‍ ഏറെ…

1 min read
SHARE

പഴങ്ങളുടെ റാണിയെന്നാണ് പപ്പായ അറിയപ്പെടുന്നത്. കേരളത്തില്‍ സുലഭമായി കാണുന്ന പപ്പായയ്ക്ക് വിലയും വളരെ കുറവാണ്. പോഷകഗുണമേന്മയാല്‍ ഏറെ സമ്പന്നമാണ് പപ്പായ. പപ്പായയില്‍ ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും സൗന്ദര്യത്തിനും ആവശ്യമായ വൈറ്റമിന്‍ ‘എ’ ഏറെയുണ്ട് പപ്പായ ഒരു നല്ല സൗന്ദര്യവര്‍ദ്ധകവസ്തുവും കൂടിയാണ്. പഴുത്ത പപ്പായയുടെ മാംസളഭാഗം കുരുകളഞ്ഞെടുത്ത് ദിവസേന മുഖത്തുതേച്ച് അധികം ഉണങ്ങുന്നതിന് മുമ്പേ കഴുകിക്കളഞ്ഞാല്‍ ചര്‍മ്മത്തിന് ഭംഗി വര്‍ധിക്കും. മലബന്ധം ശമിക്കുവാനും ഉത്തമമാണ് പപ്പായ. പപ്പായക്കുരു അരച്ച് ലേപനം ചെയ്താല്‍ പുഴുക്കടി ശമിക്കും. മാംസാഹാരം എളുപ്പത്തില്‍ ദഹിക്കാന്‍ പപ്പായ കഴിക്കുന്നത് വളരെ നല്ലതാണ്. ആര്‍ത്തവം ക്രമമല്ലാത്ത സ്ത്രീകള്‍ പപ്പായ പച്ചയായി കഴിച്ചാല്‍ (ഒരാഴ്ചക്കാലമെങ്കിലും) ആര്‍ത്തവം ക്രമമാകും. ചെറിയ കുട്ടികള്‍ക്ക് പപ്പായപ്പഴം കൊടുത്ത് ശീലിപ്പിച്ചാല്‍ അവരുടെ ആരോഗ്യത്തിന് ഗുണമാകും.