September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 12, 2026

‘വാഴ’യിലെ പിള്ളേരും ദേവ് മോഹനും ഒന്നിക്കുന്ന ‘പരാക്രമം’ സിനിമയിലെ ആദ്യ ഗാനം പുറത്തിറങ്ങി.

SHARE

സൂഫിയും സുജാതയും’ എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഹൃദയം കവർന്ന ദേവ് മോഹൻ കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ സിനിമയാണ് ‘പരാക്രമം’. അർജ്ജുൻ രമേശ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമയിലെ ‘ കണ്മണിയേ..’ എന്ന ആദ്യഗാനം ഇപ്പോൾ റിലീസ് ചെയ്തിരിരിക്കുകയാണ്. കപിൽ കപിലനാണ് ഗാനം ആലപിച്ചിരിക്കുന്നത്. അനൂപ് നിരിച്ചൻ ആണ് ഈ ചിത്രത്തിന്‍റെ സംഗീത സംവിധായകൻ. സുഹൈൽ എം കോയയാണ് ഗാനരചന.വാഴ’ ഫെയിം സിജു സണ്ണി, ജോമോൻ ജ്യോതിർ, അമിത് മോഹൻ എന്നിവരും ചിത്രത്തില്‍ മുഖ്യ വേഷത്തിലുണ്ട്. രഞ്ജി പണിക്കർ, സംഗീത മാധവൻ, സോണ ഒലിക്കൽ, ജിയോ ബേബി,സച്ചിൻ ലാൽ ഡി, കിരൺ പ്രഭാകരൻ എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.മില്ലേന്നിയൽ ഫിലിംസാണ് ചിത്രത്തിന്‍റെ നിർമാണം. ഹാരിസ് ദേശം എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ ആണ്. സാലു കെ തോമസ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റിങ് കൈകാര്യം ചെയ്യുന്നത് കിരൺ ദാസാണ്. റിന്നി ദിവാകർ ആണ് പ്രൊഡക്ഷൻ കൺട്രോളർ.