കണ്ണൂരില്‍ 28,584 പരാതികൾ, കോഴിക്കോട് 45,897; നവകേരള സദസിലെത്തിയ നിവേദനങ്ങളുടെ കണക്കുകള്‍ അറിയാം
1 min read

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ മൂന്ന് ദിവസത്തെ നവ കേരള സദസ് ആകെ ലഭിച്ചത് 45,897 നിവേദനങ്ങൾ. 13 നിയമസഭാ മണ്ഡലങ്ങളിൽ നിന്നായാണ് ഇത്രയും നിവേദനങ്ങള്‍ കിട്ടിയത്. ആദ്യദിനം ലഭിച്ചത് 14,852 നിവേദനങ്ങളും രണ്ടാം ദിവസം 16,048 ഉം മൂന്നാം ദിവസം 14,997 നിവേദനങ്ങളുമാണ് ലഭിച്ചത്. പേരാമ്പ്ര-4316, നാദാപുരം-3985, കുറ്റ്യാടി-3963, വടകര-2588, ബാലുശ്ശേരി-5461, കൊയിലാണ്ടി-3588, എലത്തൂർ-3224, കോഴിക്കോട് നോർത്ത്-2258, കോഴിക്കോട് സൗത്ത്-1517, തിരുവമ്പാടി-3827, കൊടുവള്ളി-3600, കുന്ദമംഗലം-4171, ബേപ്പൂർ-3399 എന്നിങ്ങനെയാണ് മണ്ഡലം തിരിച്ചുള്ള നിവേദനങ്ങളുടെ കണക്ക്.
അതേസമയം, നവകേരള സദസ് ആരംഭിച്ച കാസർകോഡ് ജില്ലയിൽ നിന്നും 14232 നിവേദനങ്ങളാണ് ലഭിച്ചത്. മഞ്ചേശ്വരം മണ്ഡലത്തിൽ 1908 ഉം കാസർഗോഡ് മണ്ഡലത്തിൽ 3451ഉം ഉദുമ മണ്ഡലത്തിൽ 3733ഉം കാഞ്ഞങ്ങാട് മണ്ഡലത്തിൽ 2840ഉം തൃക്കരിപ്പൂർ മണ്ഡലത്തിൽ 2300ഉം നിവേദനങ്ങളാണ് ലഭിച്ചത്.
