December 2025
M T W T F S S
1234567
891011121314
15161718192021
22232425262728
293031  
December 5, 2025

ശബരിമലയിൽ എൻഡിആർഎഫ് സംഘത്തെ നയിക്കാൻ പത്തനംതിട്ട സ്വദേശി ഡോ. അർജുൻ.

SHARE

 

 

ശബരിമലയിൽ എൻഡിആർഎഫ് സംഘത്തെ നയിക്കാൻ നാട്ടുകാരൻ. പത്തനംതിട്ട വലംചുഴി സ്വദേശിയായ, എൻഡിആർഎഫ് ആരക്കോണം നാലാം ബറ്റാലിയൻ ഡെപ്യൂട്ടി കമാന്റന്റ് ഡോ. എ അർജുനാണ് വെള്ളിയാഴ്ച്ച ചാർജ് എടുത്തത്. നേരത്തെ അതിർത്തി രക്ഷാസേനയിൽ (ബിഎസ്എഫ്) ആയിരുന്ന അർജുന് ആദ്യമായാണ് ശബരിമലയിൽ ഔദ്യോഗിക കൃത്യനിർവഹണം. കോട്ടയം ഗവൺമെന്റ് മെഡിക്കൽ കോളേജിൽ നിന്നാണ് എംബിബിഎസ് പൂർത്തിയാക്കിയത്.

സന്നിധാനത്ത് 41 പേരും പമ്പയിൽ 40 പേരുമായി ആകെ 81 എൻഡിആർഎഫ് സേനയാണ് ശബരിമലയിൽ ഉള്ളത്. ദുരന്ത പ്രതിരോധത്തിന്റെ ചുമതലയുള്ള എൻഡിആർഎഫ് സംഘം സന്നിധാനം, പമ്പ എന്നിവിടങ്ങളിൽ വെച്ച് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെടുന്ന തീര്‍ത്ഥാടകരെ ഉടൻ സ്ട്രച്ചറിൽ കയറ്റി അടുത്തുള്ള ആശുപത്രിയിൽ എത്തിക്കുന്ന ജീവൻരക്ഷാപ്രവർത്തനമാണ് ചെയ്യുന്നത്. പുല്ലുമേട് വഴി വരുന്ന അയ്യപ്പന്മാരുടെ കാര്യത്തിലും ഇത്തരത്തിൽ ജാഗ്രത പുലർത്തുന്നു. ഇതിനകം 60 പേരെ ക്ഷണനേരം കൊണ്ട് സ്ട്രച്ചറിൽ എത്തിച്ച് വൈദ്യസഹായം ലഭ്യമാക്കാൻ സാധിച്ചു.