September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 28, 2026

രാഷ്ട്രീയക്കാരുടെ മക്കൾ രാഷ്ട്രീയക്കാരാകണമെന്ന പ്രവണത മാറണം’; കുടുംബാധിപത്യത്തിനെതിരെ ശശി തരൂർ.

SHARE

കുടുംബാധിപത്യത്തെ വീണ്ടും വിമർശിച്ച് ഡോ ശശി തരൂർ എംപി. രാഷ്ട്രീയക്കാരുടെ മക്കൾ രാഷ്ട്രീയക്കാരാകണമെന്ന പ്രവണത മാറണമെന്ന് അദേഹം പറഞ്ഞു. ഏതെങ്കിലും ഒരു കുടുംബത്തെ അല്ല താൻ വിമർശിച്ചത്. കുടുംബാധിപത്യത്തെ രാഹുൽഗാന്ധി തന്നെ വിമർശിച്ചിട്ടുണ്ടെന്ന് ശശി തരൂർ പറഞ്ഞു. നേരത്തെ മംഗളം ദിനപത്രത്തിലെ ലേഖനത്തിൽ കുടുംബാധിപത്യത്തെ വിമർശിച്ച് ശശി തരൂർ ലേഖനം എഴുതിയിരുന്നു. സ്ഥാനാർത്ഥിയുടെ യോഗ്യത കുടുംബ പേരു മാത്രമാകുന്നുവെന്നായിരുന്നു അന്ന് നടത്തിയ വിമർശനം. ഇതിനെതിരെ കോൺ​​ഗ്രസ് നേതാക്കൾ രം​ഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും വിമർശനം ആവർ‌ത്തിക്കുന്നത്.കോൺഗ്രസിന്റെ മുഖമായി തുടരാനാണ് ആഗ്രഹം എന്ന ചോദ്യത്തിന് രാഷ്ട്രീയക്കാരൻ ആയി തുടരാനാണ് ആഗ്രഹിക്കുന്നതെന്നാണ് ശശി തരൂരിന്റെ മറുപടി. അതേസമയം വീണ്ടും മോദി സ്തുതിയുമായി ശശി തരൂർ രം​ഗത്തെത്തി. മോദി സർക്കാരിൻറെ വികസന പദ്ധതികളിൽ മത വിവേചനം കണ്ടിട്ടില്ല. കേരള സർക്കാരിനേക്കാൾ കൂടുതൽ കേന്ദ്രസർക്കാർ വികസനം നടപ്പാക്കി.പി എം ശ്രീയിൽ കാവിവൽക്കരണം കാണുന്നില്ല. മോദി സർക്കാരിനെക്കുറിച്ച് എപ്പോഴും നെഗറ്റീവ് പറഞ്ഞാൽ മതിയോ എന്നും ശശി തരൂർ ചോദിച്ചു.ശുചിത്വഭാരത പദ്ധതി അടക്കം മോദി സർക്കാരിൻറെ ചില പരിപാടികൾക്ക് പിന്തുണയുണ്ട്. രാജ്യവും കേരളവും നന്നാകണം എന്നതാണ് എല്ലാവരുടെയും വിശ്വാസം. ആര് ജയിച്ചാലും അവർ എല്ലാവരുടെയും ജനപ്രതിനിധിയാണെന്ന് ശശി തരൂർ അഭിപ്രായപ്പെട്ടു. രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിലും അദേഹം പ്രതികരിച്ചു. ആരോപണങ്ങൾ ഉയരുമ്പോൾ ചിലർ രാജിവെക്കും ചിലർ തുടരും. അത് അവരുടെ മനസ്സാക്ഷിയുടെ വിഷയമാണ്. കൂടുതൽ രാഷ്ട്രീയ വിവാദങ്ങൾക്കില്ലെന്ന് ശശി തരൂർ പറഞ്ഞു.