മോദി സർക്കാർ പാചകവാതക വില വർദ്ധിപ്പിച്ചതിൽ ജനങ്ങൾക്ക് സന്തോഷമേയുള്ളൂ: ശോഭ സുരേന്ദ്രൻ
1 min read

മോദി സർക്കാർ പാചകവാതക വില വർദ്ധിപ്പിച്ചതിൽ ജനങ്ങൾക്ക് സന്തോഷമേയുള്ളൂവെന്ന് ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. എല്ലാവർക്കും പാചകവാതകം ലഭിക്കണം എന്നാണ് മോദി സർക്കാർ ആഗ്രഹിക്കുന്നതെന്നും വിലവർധനവിൽ വിചിത്ര വാദമുയർത്തി ശോഭ പറഞ്ഞു.
വിലവർധനവ് മോദി സർക്കാരുമായി ജനങ്ങളെ ചേർത്തു നിർത്താനാണ്.സേവനങ്ങൾ ലഭ്യമാക്കാൻ ആണ് വിലവർദ്ധന. വില വർദ്ധിപ്പിച്ചതിൽ ജനങ്ങൾക്ക് സന്തോഷമേയുള്ളൂ. സ്ത്രീകൾ ഇക്കാര്യത്തിൽ സംതൃപ്തിയിൽ ആണെന്നും വിലവർദ്ധ സാധാരണക്കാർക്ക് വേണ്ടിയെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു.
