പേരാവൂർ മണ്ഡലം നവകേരള സദസ്സ്; പേരാവൂരിൽ വോളിബാൾ മത്സരം

1 min read
SHARE

പേരാവൂർ മണ്ഡലം നവകേരള സദസ്സിന്റെ പ്രചരണത്തിന് വോളിബോൾ ആരവവും. വോളിബോൾ ഇതിഹാസമായ ജിമ്മി ജോർജ്ജിന്റെ മണ്ണായ പേരാവൂരിലാണ് നവകേരള സദസ്സിന്റെ ഭാഗമായി വോളിബോൾ ടൂർണമെന്റ് നടത്തിയത്. പേരാവൂർ സോൺ വോളിബോൾ ടെക്നിക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജിമ്മിജോർജ്ജ് അക്കാദമിയിലാണ് മത്സരങ്ങൾ നടന്നത്. എട്ട് ടീമുകളാണ് പങ്കെടുത്തത്. 3000 രൂപയും ട്രോഫിയുമാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 2000 രൂപയും ട്രോഫിയും.ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യൻ ഉദ്ഘാടനം നിർവഹിച്ചു. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ സുധാകരൻ അധ്യക്ഷനായി. കണിച്ചാർ ഗ്രാമപഞ്ചായത്ത് ആന്റണി സെബാസ്റ്റ്യൻ, പേരാവൂർ സോൺ വോളിബാൾ ടെക്നിക്കൽ കമ്മിറ്റി ചെയർമാൻ ബിനു ജോർജ്ജ്, കൺവീനർ ടി എസ് ശ്രീനിഷ്, ജില്ലാ വോളിബോൾ ടെക്നിക്കൽ കമ്മിറ്റി ട്രഷറർ തോമസ് ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.
നവംബര്‍ 22 ബുധനാഴ്ച വൈകിട്ട് 3.30ന് ഇരിട്ടി പയഞ്ചേരി മുക്കിലെ ഗ്രൗണ്ടിലാണ് പേരാവൂര്‍ മണ്ഡലം നവകേരള സദസ്സ് നടക്കുക.