സ്ത്രീകളുടെ അടിവസ്ത്രം ധരിച്ച് നിൽക്കുന്ന നിധീഷിന്റെ ചിത്രങ്ങൾ; കിടപ്പറയിൽ പോലും നേരിട്ടത് കൊടിയ പീഡനങ്ങൾ; ഭർത്താവ് കടുത്ത വൈകൃതങ്ങൾക്ക് അടിമയെന്നും വിപഞ്ചികയുടെ ആത്മഹത്യാക്കുറിപ്പിൽ
1 min read

ഒരുപാട് ആഗ്രഹങ്ങളോട് കൂടിയാവും ഒരു പെൺകുട്ടി തന്റെ വിവാഹജീവിതം ആരംഭിക്കുന്നത്. ഭർത്താവിനും മക്കൾക്കും ഒപ്പം ഒരു സന്തോഷജീവിതം ആഗ്രഹിക്കുന്ന പലരുടെയും ജീവിതത്തിൽ വില്ലനായി മാറാറുള്ളത് കുടുംബക്കാരും സ്ത്രീധനവും എല്ലാമായിരിക്കും. നിരവധി ജീവനുകളാണ് ഗാർഹികപീഡനത്തിൽ കൊഴിഞ്ഞ് പോയിട്ടുള്ളത്. അവയിലൊന്നായി മാറി വിപഞ്ചികയും. എന്നാൽ മകളെ ഇല്ലാതാക്കിയ ശേഷം ആയിരുന്നു വിപഞ്ചിക സ്വന്തം ജീവനെടുത്തത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വിപഞ്ചികയും മകളും മരിച്ച വാർത്തയുടെ ഞെട്ടലിൽ ആണ് മലയാളികൾ. സംഭവത്തിൽ വിപഞ്ചികയുടെ ഭർത്താവിനും കുടുംബത്തിന് എതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. വിപഞ്ചികയുടെ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നതിനൊപ്പവും വിപഞ്ചികയുടെ ഭർത്താവ് നിധീഷിനെ കുറിച്ചുള്ള വാർത്തകളും പുറത്തുവരുന്നുണ്ട്. കടുത്ത വൈകൃതങ്ങള്‍ക്ക് അടിമ ആണ് ഇയാൾ എന്നാണ് റിപ്പോർട്ടുകൾ വരുന്നത്.
നിധീഷ് സ്ത്രീകളുടെ അടിവസ്ത്രം ധരിച്ചിരിക്കുന്ന ചിത്രങ്ങള്‍ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. വിപഞ്ചിക സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതിന് ശേഷം ഡിലീറ്റ് ചെയ്തത് എന്നതരത്തിലാണ് ചിത്രങ്ങള്‍ പ്രചരിക്കുന്നത്. ലേഡീസ് ഇന്നര്‍വെയര്‍ ധരിച്ച് വൈകൃതപരമായി തോന്നുന്ന ചിത്രങ്ങളാണ് ഇവ. ഭർത്താവ് നിതീഷ് വൈകൃതമുള്ള മനുഷ്യനാണെന്ന് വിപഞ്ചിക കുറിപ്പിലൂടെ വ്യക്തമാക്കിയിരുന്നു. കാണാൻ പാടില്ലാത്ത പല വിഡിയോകളും കണ്ട ശേഷം അത് ബെഡ് റൂമിൽ വേണമെന്ന് ആവശ്യപ്പെടും. തനിക്ക് ആവശ്യമുള്ള ഒരു സാധനങ്ങളും വാങ്ങിത്തരില്ല, തന്നെ പുറത്തു കൊണ്ട് പോകില്ല എന്നെല്ലാം തന്നെ ആത്മഹത്യാ കുറിപ്പിൽ വിപഞ്ചിക എഴുതിയിരുന്നു.
നല്ല ഭക്ഷണം കഴിക്കാൻ പോലും ഇയാൾ സമ്മതിച്ചിരുന്നില്ല. ഗർഭിണിയായി ഇരുന്നപ്പോൾ പോലും പീഡനം ഏൽക്കേണ്ടി വന്നു. കഴുത്തിൽ ബെൽറ്റിട്ടു മുറുക്കുകയും മർദിക്കുകയും മുടി മുറിക്കുകയും ചെയ്തു. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ നടന്ന കുഞ്ഞിന്റെ ചോറൂണ് ചടങ്ങിൽപ്പോലും നിതീഷ് പങ്കെടുത്തിരുന്നില്ല. എന്നെങ്കിലും നിതീഷ് തന്നെയും കുഞ്ഞിനെയും സ്നേഹിക്കുമെന്ന പ്രതീക്ഷയിലാണ് ഇത്രയും നാൾ ജീവിച്ചതെന്നും വിപഞ്ചിക കുറിപ്പില്‍ പറയുന്നു. എന്നാൽ അനുഭവിച്ച എല്ലാ ദുഖങ്ങൾക്കും ഒടുവിൽ വിപഞ്ചിക കുഞ്ഞുമായി ഈ ലോകത്ത് നിന്നും വിട പറയുകയായിരുന്നു.
