May 2026
M T W T F S S
 123
45678910
11121314151617
18192021222324
25262728293031
May 12, 2026

പന്നിയിറച്ചിവില ഇനിയും കൂടും; കിലോയ്ക്ക് 500 രൂപ കടന്നേക്കും

SHARE

സംസ്ഥാനത്ത് പന്നിയിറച്ചിയുടെ വില ഇനിയും കൂടാൻ സാധ്യത. സംസ്ഥാനത്ത് ഉപഭോഗത്തിനനുസരിച്ചുള്ള പന്നിയിറച്ചി ലഭ്യതയില്ല. ഇതിന് പുറമെ ആഫ്രിക്കൻ പന്നിപ്പനി വ്യാപിക്കുക കൂടി ചെയ്താല്‍ പന്നിയുടെ ലഭ്യതയിൽ വലിയ കുറവുണ്ടാകും. അതിർത്തി കടന്നുള്ള പന്നിവരവിനുള്ള നിരോധനം മെയ് 15 മുതൽ മാറ്റിയിരുന്നു. ഈ സാഹചര്യത്തിൽ മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള പന്നിവരവ് തുടങ്ങിയിരിക്കുകയാണ്. എന്നാൽ കൂട്ടത്തോടെ സംസ്ഥാനത്തേക്ക് എത്തിക്കുന്ന പന്നികളില്‍ ആഫ്രിക്കൻ പന്നിപ്പനി പിടിപെട്ടവയുമുണ്ടോ എന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. ലഭ്യതക്കുറവുണ്ടായാല്‍ വില ഇനിയും കൂടും. നിലവിൽ പന്നിയിറച്ചിക്ക് കിലോയ്ക്ക് 400 രൂപയാണ് വില. ഇത് 500 രൂപയാകാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ അഭിപ്രായം.