ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയ പൊലീസ് ഉദ്യോഗസ്ഥൻ തൂങ്ങിമരിച്ചു; ആത്മഹത്യ പുതുതായി നിർമ്മിച്ച വീട്ടിൽ
1 min read

തിരുവനന്തപുരത്ത് പൊലീസ് ടെലികമ്യൂണിക്കേഷൻ ഇൻസ്പെക്ടർ തൂങ്ങി മരിച്ച നിലയിൽ. ജെയ്സൺ അലക്സ് ആണ് മരിച്ചത്. ഇന്ന് രാവിലെ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയ ശേഷം തൂങ്ങി മരിക്കുകയായിരുന്നു. ചെങ്കോട്ടുകോണത്തിന് സമീപം പുതുതായി നിർമ്മിച്ച വീട്ടിലായിരുന്നു ആത്മഹത്യ.മരണ കാരണം വ്യക്തമല്ല. കൊല്ലം സ്വദേശിയാണ് ജെയ്സൺ അലക്സ്. അധ്യാപികയായ ഭാര്യയും മക്കളും സ്കൂളിൽ പോയ സമയത്താണ് ആത്മഹത്യ. കഴക്കൂട്ടം പൊലീസ് സ്ഥലത്തെത്തി. അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റും. പോസ്റ്റ്‌മോർട്ടം അടക്കം പരിശോധനകൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
