തൃശൂരില്‍ ദമ്പതികള്‍ പൊള്ളലേറ്റ് മരിച്ചു. കൊടകര മൂന്നുമുറി കുഞ്ഞാലിപാറയിൽ ഭാസ്കരൻ (58) ഭാര്യ സജിനി (56) എന്നിവരാണ് മരിച്ചത്. അടുക്കളയിൽ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. കുടുംബ വഴക്കാണ് കാരണമെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ കൊടകര പൊലീസ് അന്വേഷണം തുടങ്ങി.