രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം കണ്ണൂർ സിറ്റിയിൽ കോൺഗ്രസ്‌ പ്രതിഷേധം

1 min read
SHARE

കണ്ണൂർ: രാഹുൽ ഗാന്ധിക്കെതിരായ ഭരണകൂട ഭീകരതയിലും ബി.ജെ.പിസർക്കാരിന്റെ ജനാധിപത്യത്തോടുള്ള വെല്ലുവിളിയിലും പ്രതിഷേധിച്ച് കണ്ണൂർ സിറ്റിയിൽ കോൺഗ്രസ്‌ പ്രവർത്തകർ പ്രകടനവും പ്രതിഷേധ കൂട്ടായ്മയും സംഘടിപ്പിച്ചു. കണ്ണൂർ ഈസ്റ്റ്‌ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മരക്കാർക്കണ്ടിയിൽ നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം കണ്ണൂർ സിറ്റിയിൽ സമാപിച്ചു കെ.പി.സി.സി മെമ്പറും കെ.എസ്.യു സംസ്ഥാന ഉപാധ്യക്ഷനുമായ പി. മുഹമ്മദ്‌ ഷമ്മാസ് ഉദ്‌ഘാടനം ചെയ്തു. ഈസ്റ്റ്‌ മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ്‌ ടി.എം ആസാദ്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്‌ മുഹമ്മദ്‌ ശിബിൽ, കെ.നജീബ്, ഇന്ദ്രപാൽ, ബിജു, ബിലാൽ, മുഹമ്മദ് റിബിൻ, ദിപേഷ്, സുജിത്, ശ്രീശാന്ത്, ഫഹദ് കൊടപ്പറമ്പ്, അജ്മൽ, റിഷാൽ, റിസ്‌വാൻ, ശഹീൻ, ദാഹിർഷാ, യൂസുഫ്, ജാസിം എന്നിവർ പ്രസംഗിച്ചു