February 2025
M T W T F S S
 12
3456789
10111213141516
17181920212223
2425262728  
February 12, 2025

പേരാവൂര്‍-അമ്പായത്തോട് റോഡ് നവീകരിക്കുന്നതിന് 5 കോടി രൂപ അനുവദിച്ചതായി അഡ്വ. സണ്ണി ജോസഫ് എം.എല്‍.എ

1 min read
SHARE

പേരാവൂര്‍ നിയോജക roadnമണ്ഡലത്തിലെ പേരാവൂര്‍ -അമ്പായത്തോട് പൊതുമരാമത്ത് റോഡ് കിഫ്ബിയില്‍ ഉള്‍പ്പെടുത്തി ഓവര്‍ലെ ചെയ്തു നവീകരിക്കുന്നതിനു 5 േകാടി രൂപ അനുവദിച്ചതായി സണ്ണി ജോസഫ് എംഎല്‍എ അറിയിച്ചു. എയര്‍പോര്‍ട്ട് റോഡ് പണി കാലതാമസം വരുന്നതിനാല്‍ താത്കാലികമായി റോഡ് നവികരിക്കുന്നതിനാണ് തുക അനുവദിച്ചിരിക്കുന്നത്. പേരാവൂര്‍ നിയോജകമണ്ഡലത്തിലെ അമ്പായത്തോട് – പാല്‍ചുരം റോഡ് ഗതാഗത യോഗ്യമാകാന്‍ ഇന്റര്‍ലോക്ക് ഉള്‍പ്പടെ ചെയ്തു. താത്കാലികമായി നവീകരിക്കുന്നതിനു 85ലക്ഷം രൂപ അനുവദിച്ചതായി സണ്ണി ജോസഫ് എം എല്‍ എ അറിയിച്ചു. പ്രസ്തുത റോഡ് കിഫ്ബിയില്‍ ഉള്‍പ്പെടുത്തി 35 കോടി രൂപ അനുവദിച്ചിരുന്ന പ്രവര്‍ത്തിക്ക് കാലതാമസം വരുന്നതിനാല്‍ താത്കാലികമായി റോഡ് നവികരിച്ച് ഗതാഗത യോഗ്യമാക്കുന്നതിനാണ് തുക അനുവദിച്ചിരിക്കുന്നത്.