ക്ലാസിക് ലെഹങ്കയില്‍ ക്ലാസായി പ്രിയ വാര്യര്‍
1 min read

തെന്നിന്ത്യയുടെ ഇഷ്ടനായികയാണ് പ്രിയ വാര്യര്‍. ഏതാനും സിനിമകളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളുവെങ്കിലും പ്രേകഷക മനസില്‍ ഇടം നേടാന്‍ പ്രിയക്ക് ഇതിനകം സാധിച്ചിട്ടുണ്ട്. മോഡലിങ് രംഗത്തും സജീവമാണ് പ്രിയ. ഇപ്പോഴിതാ താരം തന്റെ പുതിയ ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവച്ചിരിക്കുകയാണ്. ഫ്ളോറൽ പ്രിന്റുകളുള്ള ലെഹങ്ക ധരിച്ചചിത്രങ്ങളാണ് പ്രിയ വാര്യര്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. മള്‍ട്ടി പ്രിന്റുകളോട് കൂടിയ ബോര്‍ഡറും ഫ്ളോറൽ പ്രിന്റുകളുമാണ് ഇതിൻ്റെ പ്രത്യേകത. വി നെക്കോടു കൂടിയ ബ്ലൗസും ഓര്‍ഗന്‍സ ദുപ്പട്ടയുമാണ് ആ ലെഹങ്ക സെറ്റില്‍ ഉള്‍പ്പെടുന്നത്. ദുപ്പട്ടയില്‍ തന്നെ ഹാന്‍ഡ് എംബ്രോയിഡറി ചെയ്ത ബോര്‍ഡറും, മിറര്‍ വര്‍ക്കുകളും കാണാം. ബൈസെഗാബയുടെ പത്മ കളക്ഷനില്‍ നിന്നുള്ള ലെഹങ്ക സെറ്റാണ് പ്രിയ ധരിച്ചിരിക്കുന്നത്. 36800 രൂപയാണ് ഈ ലെഹങ്ക സെറ്റിന്റെ വില. മേക്കപ്പില്‍ കൂടുതലും ശ്രദ്ധിച്ചിരിക്കുന്നത് കണ്ണുകളുടെ ഭംഗി കൂട്ടുന്നതിനാണ്. ബണ്‍ രീതിയില്‍ പിറകില്‍ കെട്ടിയിരിക്കുന്ന മുടിയില്‍ ക്ലാസിക് ലുക്ക് കിട്ടുന്നതിനായി ഒരു റോസാപ്പൂവും വെച്ചിട്ടുണ്ട്.
