April 2025
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
April 18, 2025

ജയൻ ചേർത്തലക്കെതിരെ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ; മാധ്യമങ്ങളിലൂടെ അവഹേളിച്ചതിനെ പരാതി നൽകി

1 min read
SHARE

നടൻ ജയൻ ചേർത്തലക്കെതിരെ നിയമനടപടിയുമായി പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. എറണാകുളം സിജിഎം കോടതിയിൽ പരാതി നൽകി. അസോസിയേഷനെ മാധ്യമങ്ങളിലൂടെ അവഹേളിച്ചതിനെതിരെയാണ് പരാതി. ജയൻ ചേർത്തല പരസ്യമായി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് അസോസിയേഷൻ വക്കീൽ നോട്ടീസ് അയച്ചിരുന്നു. ഇക്കാര്യം ജയൻ ചേർത്തല നിരാകരിച്ചതോടെയാണ് കോടതിയെ സമീപിച്ചത്.വിവിധ ഷോകളിലൂടെ അമ്മ ഒരു കോടിയോളം രൂപ പ്രൊഡ്യൂസേര്‍സ് അസോസിയേഷന് നല്‍കിയെന്ന് ജയന്‍ ചേര്‍ത്തല പറഞ്ഞിരുന്നു. എന്നാല്‍ അമ്മയും നിര്‍‍മ്മാതാക്കളും നടത്തിയ ഷോ വ്യക്തമായ കരാറിന്‍റെ അടിസ്ഥാനത്തിലാണെന്നും. അതിലെ വരുമാനം പങ്കിടാന്‍ കരാര്‍ ഉണ്ടായിരുന്നെന്നും, ഇത് അമ്മയുടെ സഹായം അല്ലായിരുന്നുവെന്നുമാണ് നിര്‍മ്മാതാക്കളുടെ സംഘടന വക്കീല്‍ നോട്ടീസില്‍ പറയുന്നത്.

 

നിര്‍മാതാക്കളുടെ സംഘടമ അമ്മ സംഘടനക്ക് ഒരു കോടി രൂപ നല്‍കാനുണ്ടെന്ന ജയന്‍ ചേര്‍ത്തലയുടെ ആരോപണം നിര്‍മാതാക്കളുടെ സംഘടന തള്ളിയിരുന്നു.നിര്‍മാതാക്കളുടെ സംഘടമ അമ്മ സംഘടനക്ക് ഒരു കോടി രൂപ നല്‍കാനുണ്ടെന്ന ജയന്‍ ചേര്‍ത്തലയുടെ ആരോപണം നിര്‍മാതാക്കളുടെ സംഘടന തള്ളിയിരുന്നു. കൊല്ലത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു ജയന്‍ ചേര്‍ത്തല നിര്‍മാതാക്കളുടെ സംഘടനക്കെതിരെ ആരോപണം ഉന്നയിച്ചിരുന്നത്. ജയൻ ചേർത്തലയുടെ ആരോപണങ്ങൾ‌ തെറ്റാണെന്നും എല്ലാത്തിനും രേഖകളുണ്ടെന്നും നിർമാതാക്കളുടെ സംഘടന വക്കീൽ‌ നോട്ടീസിൽ‌ പറഞ്ഞിരുന്നു.