സഹപ്രവര്‍ത്തകന്റെ മാനസിക പീഡനം; വയനാട്ടിൽ കൃഷി ഓഫീസ് ജീവനക്കാരി ആത്മഹത്യയ്ക്ക് ശ്രമിച്ചു

1 min read
SHARE

വയനാട് കലക്ടറേറ്റിലെ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസില്‍ ജീവനക്കാരി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ക്ലര്‍ക്കായ ജീവനക്കാരിയാണ് ഓഫീസ് ശുചിമുറിയില്‍ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഓഫീസിലെ സഹപ്രവര്‍ത്തകന്റെ മാനസിക പീഡനം എന്നാണ് ആരോപണം.

ജോയിന്റ് കൗണ്‍സില്‍ നേതാവ് പ്രജിത്ത് മാനസികമായി പീഡിപ്പിച്ചു എന്നാണ് പരാതി. ഇക്കാര്യം ചൂണ്ടിക്കാട്ടി യുവതി ഇന്റേണല്‍ കംപ്ലെയ്ന്റ് കമ്മിറ്റിക്ക് പരാതി നല്‍കിയിരുന്നു. ഈ പരാതി നിലനില്‍ക്കെ യുവതിയെ ക്രമവിരുദ്ധമായി സ്ഥലംമാറ്റി എന്നാണ് ആരോപണം.യുവതിയുടെ പരാതിയില്‍ ഇന്ന് വനിതാ കമ്മീഷന്‍ സിറ്റിങ് ഉണ്ടായിരുന്നു. ഈ സിറ്റിങ്ങിലും ജീവനക്കാരിയെ മോശമായി ചിത്രീകരിച്ചുവെന്ന് സഹപ്രവര്‍ത്തക പറഞ്ഞു. ഇതില്‍ മനംനൊന്താണ് ആത്മഹത്യ ശ്രമമെന്നും ആരോപണമുണ്ട്.