പി വി അൻവറിൻ്റെ ആരോപണങ്ങൾ അന്വേഷിക്കണം; ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി

1 min read
SHARE

പി വി അൻവറിൻ്റെ ആരോപണങ്ങളിൽ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി. കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നാണ് ആവശ്യം. ദേശീയ സുരക്ഷയെ ബാധിക്കുന്ന തരത്തിലുള്ള ആരോപണങ്ങളാണ് ഭരണകക്ഷി എംഎൽഎ ഉന്നയിച്ചിട്ടുള്ളത്. ആരോപണങ്ങൾ പുറത്തുവന്നിട്ടും ഇതുവരെ അന്വേഷണം ആരംഭിച്ചിട്ടില്ല. സംഭവം മൂടിവയ്ക്കാനാണ് പൊലീസിന്റെ ശ്രമം. ശരിയായ അന്വേഷണം നടത്താൻ കഴിവുള്ള ഏജൻസിയെയോ ദേശീയ ഏജൻസിയെയോ ചുമതലപ്പെടുത്തണം. അന്വേഷണം സമയബന്ധിതമായി പൂർത്തിയാക്കാൻ നിർദ്ദേശിക്കണമെന്നും ഹർജിയിൽ ആവശ്യം.