October 2026
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
October 13, 2026

പ്രധാനമന്ത്രി ധൻ ധാന്യ കൃഷി യോജനയുടെ ഒന്നാം വാർഷികാഘോഷത്തിൽ കേരളത്തിൽ നിന്ന് രാഹുലും .

SHARE

 

ഇരിട്ടി: പ്രധാനമന്ത്രി ധൻ ധാന്യ കൃഷി യോജനയുടെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി ന്യൂഡൽഹിയിൽ നടന്ന ദേശീയതല പരിപാടിയിൽ ദേശീയ അവാർഡ് ജേതാവായ കർഷകൻ രാഹുൽ ഗോവിന്ദ് പങ്കെടുത്തു. കേന്ദ്ര കൃഷി-കർഷകക്ഷേമ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ഒക്ടോബർ 12ന് ന്യൂഡൽഹിയിലെ നാഷനൽ അഗ്രികൾച്ചർ സയൻസ് കോംപ്ലക്സിലായിരുന്നു പരിപാടി. കണ്ണൂർ ജില്ലയെ പ്രതിനിധീകരിച്ച് ജില്ലാ കലക്ടർ വിഷ്ണുരാജ് ഐഎഎസും രാഹുൽ ഗോവിന്ദും പങ്കെടുത്തു.

രാജ്യത്തെ കാർഷിക ഉൽപാദനക്ഷമതയും കൃഷിയുടെ വ്യാപ്തിയും വർധിപ്പിക്കുക, കാർഷിക വായ്പാ ലഭ്യത മെച്ചപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെ നടപ്പാക്കുന്ന പദ്ധതിയുടെ ഒന്നാം വാർഷികത്തോടനുബന്ധിച്ചായിരുന്നു ആഘോഷം. കേന്ദ്ര കൃഷിമന്ത്രിയും അനുബന്ധ മന്ത്രാലയങ്ങളിലെ മന്ത്രിമാരും പരിപാടിയിൽ പങ്കെടുത്തു.

പദ്ധതി നടപ്പാക്കുന്ന കേരളത്തിലെ കോഴിക്കോട്, കാസർകോട്, കണ്ണൂർ ജില്ലകളിൽനിന്നുള്ള പ്രതിനിധികളെയാണ് പരിപാടിയിലേക്ക് ക്ഷണിച്ചത്. ജില്ലാ കലക്ടർ, ജില്ലാ നോഡൽ ഓഫിസർ, കൃഷിവിജ്ഞാന കേന്ദ്രത്തിലെ ശാസ്ത്രജ്ഞൻ, പുരോഗമന കർഷകൻ എന്നിവരടങ്ങിയ സംഘത്തെയാണ് പങ്കെടുപ്പിച്ചത്.

കഴിഞ്ഞ വർഷത്തെ സംസ്ഥാനത്തെ മികച്ച കൂൺ കർഷകനുള്ള പുരസ്‌കാരവും 2023ൽ നാഷനൽ മില്യണയർ ഫാർമർ ഓഫ് ഇന്ത്യ പുരസ്‌കാരവും ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടിയ കർഷകനാണ് രാഹുൽ ഗോവിന്ദ്. ദേശീയതല പരിപാടിയിലെ പങ്കാളിത്തം കാർഷിക മേഖലയിലെ രാഹുലിന്റെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരം കൂടിയായി .