എഐ ക്യാമറ ഇടപാട്: 132 കോടി രൂപയുടെ അഴിമതി, മുഖ്യമന്ത്രി കുറ്റക്കാരെ സംരക്ഷിക്കുന്നു: രമേശ് ചെന്നിത്തല
1 min readകാസർകോട്: എഐ ക്യാമറ ഇടപാടിൽ നടന്നത് 132 കോടി രൂപയുടെ അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതിൽ മുഖ്യമന്ത്രിയും സംസ്ഥാന സർക്കാരും ഒളിച്ചുകളിക്കുകയാണ്. എഐ ക്യാമറയുമായി ബന്ധപ്പെട്ട ആരോപണങ്ങൾ തള്ളിക്കളയാൻ മുഖ്യമന്ത്രിക്ക് കഴിഞ്ഞിട്ടില്ല. സംസ്ഥാന സർക്കാർ മൗനം തുടരുകയാണ്. മുഖ്യമന്ത്രി അഴിമതിക്കാരെ സംരക്ഷിക്കുകയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.