ലോയേഴ്സ് യൂണിയൻ സംസ്ഥാന സമ്മേളനം തലശ്ശേരിയിൽ റിട്ട. സുപ്രീം കോടതി ജഡ്ജ് ജസ്റ്റിസ്റ്റ് കെ.എം. ജോസഫ് ഉദ്ഘാടനം ചെയ്യുന്നു.

തലശ്ശേരി: ലോയേഴ്സ് യൂണിയൻ സംസ്ഥാന സമ്മേളനത്തിന് തലശ്ശേരിയിൽ തുടക്കമായി.സമ്മേളനം മുൻ സുപ്രീം കോടതി മുൻ ജഡ്ജ് ജസ്റ്റിസ് കെ.എം. ജോസഫ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡണ്ട് അഡ്വ.കെ.ഗോപാലകൃഷ്ണ കുറുപ്പ് അധ്യക്ഷത വഹിച്ച ചടങ്ങിൽ അഖിലേന്ത്യാ സിക്രട്ടറി അഡ്വ പി.വി.സുരേന്ദ്രനാഥ്, സംസ്ഥാന സിക്രട്ടറി അഡ്വ.എം.സി.മോഹനൻ, തുടങ്ങിയവർ സംമ്പന്ധിച്ചു. യൂനിയൻ സംസ്ഥാന സിക്രട്ടറി അഡ്വ.കെ.കെ.നാസ്സർ അനുശോചന പ്രമേയം അവതരിപ്പിച്ചു.സ്വാഗത സംഘം ചെയർമാൻ മുൻ സ്പീക്കർ അഡ്വ.എ.എം.ഷംസീർ ചടങ്ങിൽ സ്വാഗതം പറഞ്ഞു.സമ്മേളനം നാളെ സമാപിക്കും.

