October 2026
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
October 10, 2026

പോക്സോ കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി വർഷങ്ങൾക്ക് ശേഷം കാഞ്ഞങ്ങാട് പോലീസിന്റെ പിടിയിൽ.

SHARE

2017 -ൽ ചന്തേര പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത പോക്സോ കേസിൽ പ്രതിയായ ജയദേവൻ കെ കല്ലേൻ വീട് മട്ടലായി പിലിക്കോട് എന്നയാളാണ് ജാമ്യത്തിൽ ഇറങ്ങി നാടുവിട്ടതിന് ശേഷം ഒൻപത് വർഷങ്ങൾ ശേഷം പിടിയിലാകുന്നത്.
കാഞ്ഞങ്ങാട് ഡിവൈഎസ്പി എം വി അനിൽ കുമാറിൻ്റെ കീഴിലുള്ള പ്രത്യേക ഇന്റലിജൻസ് സ്ക്വാഡ് ആണ് ഇയാളെ കഴിഞ്ഞ ദിവസം ആലുവയിൽ വെച്ച് പിടികൂടിയത്.
2017 ൽ സ്കൂളിൽ നിന്നും പരീക്ഷ കഴിഞ്ഞു വരികയായിരുന്ന ആൺകുട്ടി പ്രതി ഓടിച്ചു വരികയായിരുന്ന സ്കൂട്ടറിൽ ലിഫ്റ്റ് ചോദിച്ച് കയറുകയും എന്നാൽ മറ്റൊരു വഴിയിലൂടെ പോകാം എന്ന് പറഞ്ഞ് കുട്ടിയെ തെറ്റിദ്ധരിപ്പിച്ച് പ്രതി സ്‌കൂട്ടറുമായി ആളൊഴിഞ്ഞ പറമ്പിലെത്തി കുട്ടിയെ ബലാൽക്കാരമായി പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കുകയുമായിരുന്നു വത്രെ.
ഈ കേസിൽ ജാമ്യം ലഭിച്ചതിനെ തുടർന്ന് ഒളിവിൽ പോയ പ്രതി തിരുവനന്തപുരം, എറണാകുളം, കോയമ്പത്തൂർ തുടങ്ങിയ വിവിധ സ്ഥലങ്ങളിൽ വിവിധ പേരുകളിലായി സെക്യൂരിറ്റി ജീവനക്കാരനായും, കൽപ്പണിക്കാരനായും മറ്റും വേഷം മാറി ജോലി ചെയ്തു വരികയായിരുന്നു. പോലീസിന്റെ കണ്ണു വെട്ടിച്ച് വർഷങ്ങളായി ഒളിവിൽ കഴിഞ്ഞു വരികയായിരുന്ന ഇയാളെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിരുന്നില്ല. തുടർന്ന് സാങ്കേതിക മാർഗ്ഗങ്ങളിലൂടെ കാഞ്ഞങ്ങാട് ഡിവൈഎസ്പി യുടെ ഇന്റലിജൻസ് സ്ക്വാഡ് അംഗങ്ങളായ സീനിയർ സിവിൽ പോലീസ് ഓഫീസർ മാരായ ശ്രീകാന്ത് പി ,അജയൻ വി വി എന്നിവർ നടത്തിയ കൃത്യമായ നീക്കത്തിനൊടുവിലാണ് ആലുവയിൽ വെച്ച് പ്രതിയായ ജയദേവൻ പിടിയിലാകുന്നത്.