October 2026
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
October 10, 2026

അഭിജിത് ദീപ്‍കെയെ രഹസ്യകേന്ദ്രത്തിലേക്ക് മാറ്റി; ഡൽഹിയിൽ SFI- DYFI പ്രതിഷേധം: പി എം ആർഷോ ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ.

SHARE

ഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ പുറത്താക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് ജന്തര്‍ മന്തറില്‍ സിജെപി പ്രതിഷേധം ആരംഭിക്കാനിരിക്കെ, നിരവധിപ്പേരെ കസ്റ്റഡിയിലെടുത്ത് പൊലീസ്. അരവിന്ദ് കെജ്‌രിവാൾ, ഐഷി ഘോഷ്, മനീഷ് സിസോദിയ തുടങ്ങിയവരെ കസ്റ്റഡിയിലെടുത്തു. എസ്എഫ്ഐ ഡിവൈഎഫ്ഐ സംഘടങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തി. പി എം ആർഷോ ഉൾപ്പെടെയുള്ളവർ പൊലീസ് കസ്റ്റഡിയിലാണ്.

AKG ഭവന് മുന്നിൽ പ്രതിഷേധ മാർച്ച് നടക്കുന്നു. സമരക്കാരെ കസ്റ്റഡിയിലെടുക്കാൻ ശ്രമം ഉണ്ടായി. സമരക്കാർക്ക് പൊലീസിന്റെ ക്രൂര മർദ്ദനം ഏറ്റു. വനിതാ വിദ്യാർത്ഥി നേതാക്കളെ വലിച്ചിഴച്ചു. പൊലീസ്‌ വിലക്ക് മറികടന്ന് പ്രതിഷേധങ്ങൾ നടക്കുന്നു. ഇതുവരെ കസ്റ്റഡിയിലെടുത്തത് 200 ഓളം പേരെയാണ്. അതേസമയം പൊലീസ് കസ്റ്റഡിയിലെടുത്ത അഭിജിത് ദീപ്‍കെയെ രഹസ്യകേന്ദ്രത്തിലേക്ക് മാറ്റി. ഫോണുകൾ ഡൽഹി പൊലീസ് പിടിച്ചെടുത്തു.

അതേസമയം മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ പുറത്താക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് ജന്തര്‍ മന്തറില്‍ സിജെപി പ്രതിഷേധം ആരംഭിക്കാനിരിക്കെ, നിരവധിപ്പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സമരത്തില്‍ പങ്കെടുക്കാനെത്തിയ ധ്രുവ് റാഠിയെ ഗുരുഗ്രാമിലെ വസതിയില്‍നിന്ന് പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. സിജെപി സ്ഥാപകന്‍ അഭിജിത് ദീപ്കെയെ വിമാനത്തില്‍വച്ചാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

കേരള ഹൗസിൽനിന്ന് മാർച്ചിനൊരുങ്ങുന്നതിനിടെ സിപിഐഎം നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. എം.വി. ഗോവിന്ദൻ, കെ.കെ. ശൈലജ, ഇ.പി. ജയരാജൻ, ബൃന്ദാ കാരാട്ട്, പി.കെ. ശ്രീമതി, ശിവദാസൻ എം.പി. തുടങ്ങിയവരെ പൊലീസ് വലിച്ചിഴച്ചാണ് കസ്റ്റഡിയിലെടുത്തത്. പിണറായി വിജയനും ഡല്‍ഹി പൊലീസിന്റെ കസ്റ്റഡിയിലാണ്.