നെല്ല് സംഭരണത്തിന്റെ വില വിതരണം ഊർജിതമാക്കി എസ്ബിഐ

1 min read
SHARE

നെല്ല് സംഭരണത്തിന്റെ വില വിതരണം ചെയ്യുന്നത് ഊർജിതമാക്കി എസ്ബിഐ. നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളില്‍ നിലനിന്നിരുന്ന സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിച്ചുവെന്നും ഇന്ന് മുതല്‍ സംഭരണവില കർഷകർക്ക് വിതരണം ചെയ്യുന്നത് ഊർജ്ജിതമാക്കുമെന്നും എസ് ബി ഐ അറിയിച്ചതായി ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിലിന്റെ ഓഫീസ് അറിയിച്ചു.