July 2025
M T W T F S S
 123456
78910111213
14151617181920
21222324252627
28293031  
July 15, 2025

സ്കൂൾ സമയമാറ്റം; ‘എതിർപ്പുള്ളവരുമായി ചർച്ച നടത്തും, കാര്യങ്ങൾ ബോധ്യപ്പെടുത്തും’; മന്ത്രി വി ശിവൻകുട്ടി

1 min read
SHARE

സ്കൂൾ സമയമാറ്റത്തിൽ എതിർപ്പുള്ളവരുമായി ചർച്ച നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ചർച്ച തീരുമാനം മാറ്റാനല്ല, കാര്യങ്ങൾ ബോധ്യപ്പെടുത്താനാണെന്നും മന്ത്രി പറഞ്ഞു. സ്കൂളുകളിലെ പാദപൂജയെയും ​ഗവർണറിനെയും മന്ത്രി വി ശിവൻകുട്ടി വിമർശിച്ചു. പാദപൂജയിൽ ഗവർണറുടെ ആഗ്രഹം മനസിലിരിക്കുകയെ ഉള്ളൂവെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.ആർ എസ് എസ് സംരക്ഷണയിൽ പാദപൂജ നടത്തിയാൽ നിയമപരമായി സ്കൂളുകൾ നടത്തിക്കൊണ്ടുപോകാനാവില്ല. കുട്ടികളെക്കൊണ്ട് കാലു കഴുകിപ്പിക്കുന്നതിനെ ഗവർണർക്ക് എങ്ങനെ അനുകൂലിക്കാൻ സാധിക്കുന്നുവെന്ന് മന്ത്രി ചോദിച്ചു. സർവകലാശാലയിലെ ഭരണ സ്തംഭനത്തിന്റെ ഉത്തരവാദി ഗവർണറാണെന്ന് മന്ത്രി കുറ്റപ്പെടുത്തി.രാജ്ഭവൻ ആർ എസ് എസ് താവളമാക്കുന്നുവെന്നും ബി ജെ പി തിരഞ്ഞെടുപ്പിന്റെ കാര്യത്തിനും ഗവർണറെ നിയോഗിച്ചിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. ഗുരുപൂജ നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമാണെന്നായിരുന്നു ഗവർണറിന്റെ നിലപാട്.  .