കള്ളപണം വെളുപ്പിക്കാനുള്ള നീക്കം കോടതി തടഞ്ഞു, ഇലക്ടറൽ ബോണ്ട് കേസിൽ ചരിത്രവിധി: സീതാറാം യെച്ചൂരി

ഇലക്ട്രൽ ബോണ്ട് കേസിൽ ചരിത്രപരമായ വിധിയെന്ന് സീതാറാം യെച്ചൂരി. സിപിഐഎം നിലപാട് കോടതി അംഗീകരിച്ചുവെന്നും കള്ളപണം വെളുപ്പിക്കാൻ ഉള്ള നീക്കം കോടതി തടഞ്ഞുവെന്നും വിധിയെ സ്വാഗതം ചെയ്ത് യെച്ചൂരി പറഞ്ഞു.വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിനെ വിധി ബാധിക്കുമെന്ന് കരുതുന്നില്ല. സിപിഐഎം മാത്രമാണ് ഇലക്ട്രൽ ബോണ്ട് സ്വീകരിക്കാത്തത്, ആരാണ് പണം നൽകിയത് എന്ന് ഉടൻ വ്യക്തമാകും എന്നും യെച്ചൂരി പറഞ്ഞു.ഇതിനു എന്താണ് തിരിച്ചു നൽകിയത് എന്നും വ്യക്തമാകുമെന്ന് കരുതുന്നുവെന്നും യെച്ചൂരി വ്യക്തമാക്കി.

