സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ്; കേരള സ്ട്രൈക്കേഴ്സ് ടീമിനെ കുഞ്ചാക്കോ ബോബൻ നയിക്കും
1 min read

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിനുള്ള കേരള സ്ട്രൈക്കേഴ്സ് ടീമിനെ പ്രഖ്യാപിച്ചു. കുഞ്ചാക്കോ ബോബനാണ് ക്യാപ്റ്റന്‍. മൂന്നുവര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് തിരിച്ചെത്തുന്നത്. വമ്പന്‍ മാറ്റങ്ങളോടെയാണ് ഇത്തവണ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗെത്തുന്നത്. കേരള സ്ട്രൈക്കേഴ്സിന്‍റെ ആദ്യ മത്സരം ഫെബ്രുവരി 19ന് നടക്കും.കുഞ്ചാക്കോ ബോബന്റെ ക്യാപ്റ്റന്‍സിയില്‍ ഇന്ദ്രജിത്ത്, ആസിഫ് അലി, സൈജു കുറുപ്പ്, ഉണ്ണി മുകുന്ദന്‍, സിജു വില്‍സണ്‍, പെപ്പെ എന്നിവരൊക്കയുണ്ടാകും. ചാമ്പ്യൻ പട്ടമാണ് ലക്ഷ്യമെന്ന് ക്യാപ്റ്റന്‍ പറഞ്ഞു.ടീമിന്റെ ജഴ്സിയും പ്രകാശനം ചെയ്തു. 2014, 2017 വര്‍ഷങ്ങളില്‍ കേരള സ്ട്രൈക്കേഴ്സായിരുന്നു റണ്ണറപ്പ്.ഉദ്ഘാടന മല്‍സരം ചെന്നൈ റൈനോസും കര്‍ണാട ബുള്‍ഡോസേഴ്സും തമ്മിലാണ്. ടീം ഉടമകളില്‍ ഒരാളായ മോഹന്‍ലാല്‍ നോണ്‍ പ്ലേയിങ് ക്യാപ്റ്റനായി തുടരുന്ന ടീമില്‍ ആസിഫ് അലി, രാജീവ് പിള്ള, ഉണ്ണി മുകുന്ദന്‍, അര്‍ജുന്‍ നന്ദകുമാര്‍, ഇന്ദ്രജിത്ത് സുകുമാരന്‍, സിദ്ധാര്‍ഥ് മേനോന്‍, മണിക്കുട്ടന്‍, വിജയ് യേശുദാസ്, ഷഫീഖ് റഹ്‌മാന്‍, വിവേക് ഗോപന്‍, സൈജു കുറുപ്പ്.വിനു മോഹന്‍, നിഖില്‍ കെ മേനോന്‍, പ്രജോദ് കലാഭവന്‍, ആന്റണി വര്‍ഗീസ്, ജീന്‍ പോള്‍ ലാല്‍, സഞ്ജു ശിവറാം, സിജു വില്‍സണ്‍, പ്രശാന്ത് അലക്‌സാണ്ടര്‍ എന്നിവരാണ് ഉള്ളത്.
