അന്നം അഭിമാനം പദ്ധതിക്കു ഒരു മാസത്തെ ഭക്ഷണം സ്പോൺസർ ചെയ്തു.
1 min read

ഇരിട്ടി പോലീസും ജേ സി ഐ ഇരിട്ടി യും പൗരാവലിയുടെ സഹകരണത്തോടെ നടപ്പാക്കി വരുന്ന അന്നം അഭിമാനം – വിശപ്പു രഹിത ഇരിട്ടി പദ്ധതിക്കു ഒരു മാസത്തെ ഭക്ഷണം സ്പോൺസർ ചെയ്ത പരിപാടി എം ഏൽ എ അഡ്വ: സണ്ണി ജോസഫ് ഉൽഘാടനം ചെയ്തു.
ഇരിട്ടി പോലീസ് എസ് എച് ഒ എ കുട്ടികൃഷ്ണൻ സ്വാഗതം ചെയ്തു. ലാൽ ലക്ഷ്മി ലോട്ടറി ഏജൻസി ഉടമ കെ എം മണികണ്ഠൻ ആണ് സ്പോൺസറർ.
സബ് ഇൻസ്പെക്ടർ ഷറഫുദ്ദീൻ,
ഉളിക്കൽ മുൻ പഞ്ചായത്ത് പ്രസിഡന്റ് ബെന്നി തോമസ്,ഇബ്രാഹിം മുണ്ടേരി,പി കെ മുസ്തഫ, ഒ വിജേഷ്, ഡോ ജി ശിവരാമകൃഷ്ണൻ, കെ സുരേഷ് ബാബു,പി അശോകൻ, സിനോജ് മാക്സ്,ഷാജി ജോസ്, പികെ ജോസ്, പ്രശസ്ത യൂട്യൂബർ നിജിത്ത് നെട്ടൂരാൻ എന്നിവർ പങ്കെടുത്തു
