August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
August 28, 2026

ഓണത്തിന് ഒരു കൊട്ട പൂവ്; തൈകള്‍ വിതരണം ചെയ്തു

SHARE

 

ജില്ലാപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ‘ഓണത്തിന് ഒരു കൊട്ട പൂവ് പദ്ധതിയുടെ ഭാഗമായി ചെണ്ടുമല്ലി – വാടാര്‍മല്ലി തൈകളുടെ ജില്ലാതല വിതരണ ഉദ്ഘാടനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രത്നകുമാരി നിര്‍വഹിച്ചു. ജില്ലാപഞ്ചായത്ത് മീറ്റിംഗ് ഹാളില്‍ നടന്ന പരിപാടിയില്‍ വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യന്‍ അധ്യക്ഷനായി. വികസനകാര്യ സ്ഥിരസമിതി അധ്യക്ഷ യു.പി ശോഭ പദ്ധതി വിശദീകരിച്ചു.
ഓണത്തിന് തദ്ദേശീയമായി പൂക്കള്‍ ഉല്‍പാദിപ്പിക്കുക, ജില്ലയിലെ വനിതാ ഗ്രൂപ്പുകളെ കൃഷിയില്‍ പ്രോത്സാഹിപ്പിക്കുക, വരുമാനം വര്‍ധിപ്പിക്കുക എന്നീ ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. 16 ലക്ഷം രൂപയാണ് ചെലവ്. ജില്ലയിലെ അഞ്ച് ഫാമുകളില്‍ ഉല്‍പാദിപ്പിച്ച രണ്ടര ലക്ഷം തൈകള്‍ വിവിധ ഗ്രാമപഞ്ചായത്തുകളിലെ വനിതാ ഗ്രൂപ്പുകള്‍ക്ക് നല്‍കും. തദ്ദേശസ്ഥാപനങ്ങളിലെ കൃഷിഭവന്‍ മുഖേനയാണ് തൈകളുടെ വിതരണം. കണ്ണൂര്‍ ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് കെ.സി ജിഷ, ജില്ലാപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ വി.കെ സുരേഷ് ബാബു, എം.വി ശ്രീജിനി, അംഗങ്ങളായ സി.പി ഷിജു, എ മുഹമ്മദ് അഫ്സല്‍, കെ.വി ബിജു, ലിസി ജോസഫ്, കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ സീമ സഹദേവന്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ എം.വി ജയന്‍, ജില്ലാപഞ്ചായത്ത് സെക്രട്ടറി ടൈനി സൂസന്‍ ജോണ്‍ തുടങ്ങിയവര്‍ സംസാരിച്ചു.