September 2024
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
September 8, 2024

ശ്രീകണ്ഠാപുരം നഗരസഭയിൽ വയോജനങ്ങൾക്കായി ഊന്ന് എന്ന പേരിൽ വയോജന സംഗമം നടത്തി.

1 min read
SHARE

ശ്രീകണ്ഠാപുരം നഗരസഭ കുടുംബശ്രീ സി ഡി എസ് ന്റെയും, ജെൻഡർ റിസോഴ്സ് സെന്ററിന്റെയും ആഭിമുഖ്യത്തിൽ ഊന്ന് എന്ന പേരിൽ വയോജന സംഗമം നടത്തി. കൂടാതെ വയനാട് ദുരന്തവുമായി ബന്ധപ്പെട്ട സി എം ഡി ആർ എഫ് ലേക്ക് ശ്രീകണ്ടാപുരം നഗരസഭ കുടുംബശ്രീ സിഡിഎസ് വിഹിതമായ 2,75,365 രൂപ നഗരസഭ ചെയർപേഴ്സന്  കൈമാറി. അതോടൊപ്പം കുടുംബശ്രീ സിഡിഎസിന്  പുതിയ കമ്പ്യൂട്ടർ കൈമാറ്റവും  2024 – 25 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി ജി ആർ സി ക്ക് ലാപ്ടോപ്പും പ്രിന്ററും കൈമാറ്റവും നടന്നു. കൗൺസിൽ ഹാളിൽ വച്ച് നടത്തിയ പരിപാടിയിൽ ചെയർപേഴ്സൺ ഡോ കെ വി ഫിലോമിന ടീച്ചർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ പി പി ചന്ദ്രാംഗദൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ ഓമന എ സ്വാഗതം പറഞ്ഞ പരിപാടിയിൽ വൈസ് ചെയർമാൻ കെ ശിവദാസൻ,നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ സി ജോസഫ്‌ കൊന്നക്കൽ,ജോസഫിന ടീച്ചർ, വി പി നസീമ, ത്രേസ്യാമ്മ മാത്യു, സെക്രട്ടറി ടി വി നാരായണൻ, കുടുംബശ്രീ മെമ്പർ സെക്രട്ടറി പ്രേമരാജൻ പി, തുടങ്ങിയവർ ആശംസ അറിയിച്ച് സംസാരിച്ചു. വയോജനങ്ങൾക്ക് ജീവിതസായാഹ്നം എങ്ങനെ മനോഹരമാക്കാം എന്ന വിഷയത്തെ ആസ്പദമാക്കി  നവീൻ എം എടമന ക്ലാസുകൾ ന യിച്ചു. കുടുംബശ്രീ വൈസ് പേഴ്സൺ രജിത, C W F സ്നേഹ, തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം കൊടുത്തു. കമ്മ്യൂണിറ്റി കൗൺസിലർ രമ്യ ചടങ്ങിന് നന്ദി അറിയിച്ച് സംസാരിച്ചു. നഗരസഭയിലെ വിവിധ വാർഡുകളിൽ നിന്നുമായി നിരവധി വയോജനങ്ങൾ പരിപാടിയിൽ പങ്കെടുത്തു.

weone kerala sm